India
ജയലളിത ഉപയോഗിച്ച ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി തമിഴ്‌നാട് സര്‍ക്കാര്‍
India

ജയലളിത ഉപയോഗിച്ച ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി തമിഴ്‌നാട് സര്‍ക്കാര്‍

Web Desk
|
30 Sep 2021 1:10 PM GMT

2006ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരട്ട എഞ്ചിനുള്ള 'ബെല്‍ 412EP' എന്ന ഹെലികോപ്റ്റര്‍ വാങ്ങിയത്. 2019 നവംബര്‍ വരെ ഉപയോഗിച്ച ഹെലികോപ്റ്റര്‍ 2449 മണിക്കൂര്‍ മാത്രമാണ് പറന്നത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി മാറ്റാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.

2006ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരട്ട എഞ്ചിനുള്ള 'ബെല്‍ 412EP' എന്ന ഹെലികോപ്റ്റര്‍ വാങ്ങിയത്. 2019 നവംബര്‍ വരെ ഉപയോഗിച്ച ഹെലികോപ്റ്റര്‍ 2449 മണിക്കൂര്‍ മാത്രമാണ് പറന്നത്. ഇതിനു ശേഷം മീനംപാക്കം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുകയായിരുന്നു.

ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചില പ്രധാന സര്‍ക്കാര്‍ ആശുപത്രി വളപ്പുകളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Related Tags :
Similar Posts