India
Teacher apologizes after children forced to chant for VD Savarkar on Independence day program in Mangalore, Teacher apologizes in childrens chant for VD Savarkar
India

സ്വാതന്ത്ര്യദിനത്തില്‍ കുട്ടികളെക്കൊണ്ട് സവര്‍ക്കറിന് ജയ് വിളിപ്പിച്ചു; മാപ്പുപറഞ്ഞ് അധ്യാപകന്‍

Web Desk
|
18 Aug 2023 11:38 AM GMT

പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണു മാപ്പുപറച്ചില്‍

മംഗളൂരു: സ്വാതന്ത്ര്യദിനത്തില്‍ കുട്ടികളെക്കൊണ്ട് വി.ഡി സവര്‍ക്കറിന് ജയ് വിളിപ്പിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് അധ്യാപകന്‍. സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണു മാപ്പുപറച്ചില്‍.

ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാല താലൂക്കിലെ മാഞ്ചി സര്‍ക്കാര്‍ സ്‌കൂളിലാണു സംഭവം. സ്വാതന്ത്ര്യദിന ആഘോഷ പരിപാടിക്കിടെ സമരസേനാനികളുടെ പേരുവിളിച്ചു കുട്ടികള്‍ ജയ് വിളിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു അധ്യാപകന്‍ ഇടപെട്ട് കുട്ടികളെക്കൊണ്ട് സവര്‍ക്കറിനു വേണ്ടിയും ജയ് വിളിപ്പിക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തുടര്‍ന്ന് പ്രധാന അധ്യാപകന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ചു. മുദ്രാവാക്യം വിളിപ്പിച്ച അധ്യാപകനെതിരെ രക്ഷിതാക്കള്‍ നടപടി ആവശ്യപ്പെട്ടു. യോഗത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അധ്യാപകന്‍ യോഗത്തില്‍ മാപ്പുപറയുകയായിരുന്നു.

അതേസമയം വിഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ക്കെതിരെ പ്രധാന അധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Summary: Teacher apologizes after protest from parents in children being forced to chant for VD Savarkar on Independence day program in Mangalore

Similar Posts