India
Tear gas fired against Farmers Delhi Chalo March
India

കർഷകരുടെ ഡൽഹി ചലോ മാർച്ചിനെതിരെ കണ്ണീർ വാതകപ്രയോഗം: തടയാൻ നീക്കം കടുപ്പിച്ച് പൊലീസ്

Web Desk
|
14 Feb 2024 8:29 AM GMT

അതിർത്തി കടന്ന് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു

ന്യൂഡൽഹി:കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ നീക്കങ്ങൾ കടുപ്പിച്ച് പൊലീസ്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പൊലീസുമായുണ്ടായ സംഘർഷം വകവെക്കാതെ ഡൽഹി ചലോ മാർച്ചുമായി കർഷകർ മുന്നോട്ടുപോവുകയാണ്. ട്രാക്ടറുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തി. ഡൽഹി അതിർത്തിയിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കമുള്ള വൻ വേലിക്കെട്ടുകളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സിംഘു, ഗാസിപ്പൂർ, തിക്രി അതിർത്തികൾ അടച്ചു. സിംഘുവിൽ കൂടുതൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. ഇട റോഡുകൾ ജെസിബികൾ ഉപയോഗിച്ച് കുഴിച്ച് ഒരു കാരണവശാലും കർഷകർ ഡൽഹിയിലേക്ക് എത്തില്ല എന്ന് ഉറപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ശംഭു അതിർത്തി കടന്ന് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു.

സമരക്കാരെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം ആരംഭിച്ചു. കർഷക നേതാവ് അക്ഷയ് നർവാളിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കർഷകർക്കെതിരായ നടപടികൾ തുടരുമ്പോഴും, ചർച്ചയ്ക്ക് തയ്യാറാന്നാണ് കേന്ദ്രസർക്കാറിന്റെ വാദം.

കർഷകരമായുള്ള സംഘർഷത്തിൽ 24 പൊലീസുകാർക്ക് പരുക്കേറ്റതായി ഹരിയാന ഡിജിപി അറിയിച്ചു. പൊലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചുവെന്ന് കർഷകർ ആരോപിച്ചു. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് മറ്റന്നാൾ വിവിധ പിസി കളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും.

Similar Posts