India
ഘര്‍വാപ്സിക്ക് ക്ഷേത്രങ്ങളും മഠങ്ങളും മുന്‍കൈ എടുക്കണം; തേജസ്വി സൂര്യ
India

ഘര്‍വാപ്സിക്ക് ക്ഷേത്രങ്ങളും മഠങ്ങളും മുന്‍കൈ എടുക്കണം; തേജസ്വി സൂര്യ

Web Desk
|
27 Dec 2021 8:12 AM GMT

ഹിന്ദൂയിസം വാര്‍ഷിക ലക്ഷ്യമായി കരുതി യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യലാണ് ഹിന്ദുത്വ നവോത്ഥാനത്തിനുള്ള ഏക മാര്‍ഗമെന്ന് ബംഗളൂരു ബിജെപി എംപി തേജസ്വി സൂര്യ. ശനിയാഴ്ച ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ എംപി നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവിധ കാരണങ്ങളാല്‍ മതം മാറിയ ആളുകളെ സനാതന ധര്‍മത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ഷേത്രങ്ങളും മഠങ്ങളും മുന്‍കൈ എടുക്കണം. പാകിസ്താനിലെ മുസ്ലീംകളെ കൂടി ഹിന്ദുമതത്തിലേക്ക് എത്തിക്കണം, ഇസ്ലാമും ക്രിസ്ത്യാനിറ്റിയും കേവലം മതങ്ങളല്ല മറിച്ച് രാഷ്ട്രീയ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വാളെടുത്താണ് ഈ മതങ്ങളെല്ലാം തങ്ങളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. മതം മാറിയവരെ തിരികെ കൊണ്ടു വരുന്നത് വര്‍ഷിക ലക്ഷ്യമായി കരുതി ഹിന്ദു ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ മത പരിവര്‍ത്തന നിയമം കൊണ്ട് വന്നതിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങളും പതിവായിരിക്കുകയാണ്. ക്രിസ്മസ് ദിനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ ചില ഹിന്ദു സംഘടനകള്‍ അക്രമം നടത്തിയിരുന്നു.

Similar Posts