India
തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്നിന് തുറക്കും
India

തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്നിന് തുറക്കും

Web Desk
|
29 Jan 2022 12:55 PM GMT

ആദ്യ ആഴ്ചയിൽ ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസുണ്ടാവും. ഓൺലൈൻ ക്ലാസുകളിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒരാഴ്ചകൂടി ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ അവസരമുണ്ടാവും.

തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറന്നുപ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.

ആദ്യ ആഴ്ചയിൽ ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസുണ്ടാവും. ഓൺലൈൻ ക്ലാസുകളിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒരാഴ്ചകൂടി ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ അവസരമുണ്ടാവും. ആരോഗ്യമന്ത്രി ടി. ഹരീഷ്, വിദ്യാഭ്യാസ മന്ത്രി സബിത് ഇന്ദ്ര റെഡ്ഢി എന്നിവർ ഇന്ന് ആരോഗ്യവിദഗ്ധരോടൊപ്പം മുഖ്യമന്ത്രിയെക്കണ്ട് സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിശദീകരിച്ചു.

സംസ്ഥാനത്ത് നിരവധി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. വിദ്യാഭ്യാസ മന്ത്രി സബിത് ഇന്ദ്ര റെഡ്ഢി ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി മൂന്നിനാണ് തെലുങ്കാനയിൽ സ്‌കൂളുകൾ അടച്ചത്. തുടർന്ന് ജനുവരി 31 വരെ സ്‌കുളുകൾ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു


Similar Posts