India
വിള നശിപ്പിക്കാനെത്തുന്ന കുരങ്ങിനെ ഓടിക്കാൻ കരടി വേഷം; മാസവരുമാനം 15,000
Click the Play button to hear this message in audio format
India

വിള നശിപ്പിക്കാനെത്തുന്ന കുരങ്ങിനെ ഓടിക്കാൻ കരടി വേഷം; മാസവരുമാനം 15,000

Web Desk
|
1 April 2022 4:42 AM GMT

വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്‍മാരെയും കാട്ടുപന്നികളെയും ഓടിക്കാന്‍ കരടിയുടെ വേഷത്തിലുള്ള ആളെ വയലില്‍ നിര്‍ത്തിയിരിക്കുകയാണ് തെലങ്കാന സിദ്ദിപേട്ട് കൊഹേഡ മേഖലയിലെ ഒരു കര്‍ഷകന്‍

തെലങ്കാന: കഷ്ടപ്പെട്ട് പരിപാലിക്കുന്ന വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുന്നത് കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മൃഗങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും കര്‍ഷകര്‍ പരീക്ഷിക്കാറുണ്ട്. വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്‍മാരെയും കാട്ടുപന്നികളെയും ഓടിക്കാന്‍ കരടിയുടെ വേഷത്തിലുള്ള ആളെ വയലില്‍ നിര്‍ത്തിയിരിക്കുകയാണ് തെലങ്കാന സിദ്ദിപേട്ട് കൊഹേഡ മേഖലയിലെ ഒരു കര്‍ഷകന്‍.

ഭാസ്കർ റെഡ്ഡി എന്ന കർഷകനാണ് കരടി വേഷം ധരിക്കാൻ ആളെ നിയോഗിച്ചത്. രോമാവൃതമായ കറുത്ത കോട്ടും മുഖാവരണവും അണിഞ്ഞ് വയലില്‍ നില്‍ക്കുന്ന റെഡ്ഡിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ കരടിയാണെന്നേ തോന്നൂ. 500 രൂപയാണ് കരടിവേഷധാരിയുടെ ഒരു ദിവസത്തെ കൂലി. 10 ഏക്കര്‍ കൃഷിയിടമാണ് റെഡ്ഡിക്കുള്ളത്. ഇതില്‍ അഞ്ചേക്കറില്‍ ചോളവും ബാക്കിയുള്ള സ്ഥലത്ത് പച്ചക്കറികളുമാണ് കൃഷി ചെയ്തിരിക്കുന്നത്. കരടി കാവല്‍ നില്‍ക്കാന്‍ തുടങ്ങിയതിനു ശേഷം ഒരു തവണ മാത്രമാണ് കുരങ്ങുകള്‍ തന്‍റെ വയലില്‍ പ്രവേശിച്ചതെന്ന് റെഡ്ഡി പറയുന്നു. ചിലപ്പോള്‍ ഭാസ്കറിന്‍റെ മകനാണ് കരടിവേഷം ധരിക്കുന്നത്.

പക്ഷെ ഈ വേഷം ധരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് കരടി വേഷക്കാര്‍ പറയുന്നത്. ഈ വസ്ത്രത്തിന്റെ ഉൾഭാഗം റെക്‌സിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ഇത് രണ്ട് മണിക്കൂറിനുള്ളിൽ ചൂടാകും പ്രത്യേകിച്ച് വേനൽക്കാലത്ത്. എന്നാല്‍ ചൂടായാലെന്താ നല്ല കൂലിയുണ്ടല്ലോ എന്നാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെ ചോദ്യം.

Similar Posts