India
manipur force image
India

മണിപ്പൂരിൽ സംഘർഷം രൂക്ഷം; അടിയന്തര നീക്കവുമായി സർക്കാർ

Web Desk
|
8 Sep 2024 1:03 AM GMT

സുരക്ഷാ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി ഗവർണറെ കണ്ടു

ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സമാധാനം ഉറപ്പുവരുത്താൻ അടിയന്തര നീക്കവുമായി സർക്കാർ. സുരക്ഷാ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ കണ്ടു. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ ഡ്രോൺ ആക്രമണം രൂക്ഷമായതിനെ തുടർന്ന്, സംഘർഷബാധിത മേഖലകളിൽ കരസേന വ്യോമ നിരീക്ഷണം ആരംഭിച്ചു.

ഇംഫാലിൽ കഴിഞ്ഞദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ വെടിവെപ്പും ആക്രമണവും ശക്തമായത്. ജിരിബാബിൽ ഉണ്ടായ വെടിവെപ്പിൽ മരണസംഖ്യ ഉയരുകയാണ്. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിലായി 12 പേർ കൊല്ലപ്പെട്ടു.

മൊയ്‌റാംഗ്ൽ കുക്കി വിമതർ നടത്തിയ റോക്കറ്റ് ബോംബാക്രമണത്തിൽ മെയ്‌തി സമുദായത്തിൽ നിന്നുള്ള ഒരു വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ​പൊലീസ് പറയുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഡ്രോൺ ആക്രമണവും വർധിച്ചിരിക്കുകയാണ്.

ആദ്യമായാണ് മണിപ്പൂരിൽ റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നത്. സംഘർഷം വ്യാപിച്ചതോടെ മേഖലയിൽ വ്യോമ നിരീക്ഷണം അടക്കം കരസേന ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ബിഷ്ണുപൂർ ചുരാചന്ദ് പൂർ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

Related Tags :
Similar Posts