ഭീകരാക്രമണം: കത്വയിൽ സൈനിക വിന്യാസം ശക്തമാക്കി
|1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി മേഖലയിൽ വിന്യസിച്ചു
ശ്രീനഗർ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ കത്വയിൽ സൈനിക വിന്യാസം ശക്തമാക്കി. സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉൾപ്പെടെ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്..
സുരക്ഷാ അവലോകനത്തിന് പിന്നാലെ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.വനമേഖലകളിലും ഗ്രാമീണമേഖലകളിടക്കം പരിശോധന കർശനമാക്കാനാണ് തീരുമാനം.വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ ജമ്മു കശ്മീർ പോലീസിനെ സഹായിക്കുമെന്ന് എൻ.ഐ.ഐ അറിയിച്ചിട്ടുണ്ട്.
ജൂലൈ 8 ന് നടന്ന ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും നൽകിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ ഉൾപ്പെടെ 60 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.