India
India
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂർ; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
|26 Sep 2022 5:49 AM GMT
ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും മത്സരിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥികളില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.
പാലക്കാട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂർ എം.പി. ഭാരത് ജോഡോ യാത്രക്കിടെ അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം പ്രവർത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽനിന്നും പിന്തുണയുണ്ടാകും. അധ്യക്ഷസ്ഥാനത്തേക്ക് ആർക്കും മത്സരിക്കാം. അത് കോൺഗ്രസിന്റെ ജനാധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും മത്സരിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥികളില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.