India
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; പ്രതികരണവുമായി മമത
India

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; പ്രതികരണവുമായി മമത

Web Desk
|
27 Dec 2021 11:37 AM GMT

കേന്ദ്ര സർക്കാർ നടപടിയിൽ ഭക്ഷണവും മരുന്നുമില്ലാതെ ദുരിതമനുഭവിക്കാൻ പോകുന്നത് 22000 രോഗികളും ജീവനക്കാരുമാണെന്നു പറഞ്ഞ മമത ബാനർജി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണമറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമം നടപ്പിലാക്കേണ്ടത് പ്രധാനം തന്നെ, കേന്ദ്ര സർക്കാർ നടപടിയിൽ ഭക്ഷണവും മരുന്നുമില്ലാതെ ദുരിതമനുഭവിക്കാൻ പോകുന്നത് 22000 രോഗികളും ജീവനക്കാരുമാണെന്നു പറഞ്ഞ മമത ബാനർജി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ക്രിസ്തുമസ് ദിനത്തിലുണ്ടായ കേന്ദ്ര സർക്കാർ നടപടി അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് മമത ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര സർക്കാർ നടപടിയിൽ മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുണ്ടായ കാര്യ കാരണങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേ സമയം ഈ മാസം ആദ്യം ഗുജറാത്തിലെ അഭയ കേന്ദ്രത്തിലെ ഏതാനും പെൺകുട്ടികളെ കുരിശ് ധരിക്കാനും ബൈബിൾ വായിക്കാനും മിഷനറീസ് ഓഫ് ചാരിറ്റി നിർബന്ധിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വോഷിച്ചു വരികയാണെന്ന് പ്രമുഖ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

പരാതി ചൈൽഡ് വെൽഫെയർ അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നൽകിയിരിക്കുന്നതെന്ന് ജില്ലാ സോഷ്യൽ ഓഫീസർ മായങ്ക് ത്രിവേദി പറഞ്ഞു. എന്നാൽ പരാതിയിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതർ അറിയിച്ചു. 1950 ൽ രോഗികളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തനായി മദർ തെരേസ സ്ഥാപിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷൻ.

Similar Posts