India
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമാകും
India

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമാകും

ijas
|
16 July 2022 1:40 AM GMT

അഗ്നിപഥ് മുതൽ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധങ്ങൾക്കേർപ്പെടുത്തിയ വിലക്ക് വരെ ഇരു സഭകളിലും ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമാകും. തിങ്കളാഴ്ചയാണ് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. സർക്കാരിന്‍റെ ജനദ്രോഹനയങ്ങൾക്കെതിരെ പാർലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. അഗ്നിപഥ്, ഇന്ധന വിലവർധന, വന നിയമത്തിലെ ഭേദഗതി, സാമ്പത്തിക തകർച്ച ഉൾപ്പെടെ ഉയർത്തിക്കാട്ടാനാണ് തീരുമാനം. ഏത് തരത്തിൽ പ്രതിഷേധങ്ങൾ മുന്നോട്ട് കൊണ്ടുപോകണം എന്ന് ഞായറാഴ്ച ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ചർച്ച ചെയ്യും.

അതേസമയം പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാരും ബിജെപിയും. ഇതിന്‍റെ ഭാഗമായാണ് വാക്കുകൾക്കും പ്രതിഷേധങ്ങൾക്കും ലോക്സഭാ സെക്രട്ടറിയേറ്റ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് ചേരുന്ന ബിജെപി പാർലമെന്‍ററി ബോർഡ് വിഷയം ചർച്ച ചെയ്യും. സഭയുടെ സുഗമമായ നടത്തിപ്പിന് സ്പീക്കർ ഇന്നും സർക്കാർ നാളെയും സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

Related Tags :
Similar Posts