India
സുരക്ഷാ ഭീഷണി; ബംഗാള്‍ ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍
India

സുരക്ഷാ ഭീഷണി; ബംഗാള്‍ ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍

അലി തുറക്കല്‍
|
4 Jan 2023 10:47 AM GMT

കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റിലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മലയാളികൂടിയായ ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്

കൊല്‍ക്കത്ത: ബംഗാൾ ഗവർണർ ആനന്ദ ബോസിന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റിലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മലയാളികൂടിയായ ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്.

കേന്ദ്രസർക്കാർ വ്യക്തികൾക്ക് നല്‍കുന്ന ഏറ്റവും ഉയർന്ന സെക്യൂരിറ്റിയാണ് ഇസഡ് പ്ലസ്. സി.ആർ.പി.എഫ് കമാന്റോകളെയായയിരിക്കും ഗവർണറുടെ സുരക്ഷക്കയി വിന്യസിക്കുക. വി.ഐ.പികൾ, വി.വി.ഐ.പികൾ കായിക താരങ്ങൾ തുടങ്ങിയ ഉന്നതർക്കാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താറ്. 35 മുതൽ 40 കമാന്റോകളാണ് റൊട്ടേഷൻ അടിസ്ഥാനത്തിൽ സുരക്ഷാ സംഘത്തിലുണ്ടാവുക.

Similar Posts