പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇന്നറിയാം
|ഇന്ന് ലുധിയാനയിൽ കോൺഗ്രസ് പ്രചാരണത്തിനെത്തുന്ന രാഹുൽ ഗാന്ധി തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും .
പഞ്ചാബിൽ ചരൺജിത്ത് സിംഗ് ഛന്നിയെ തന്നെ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള ഹൈക്കമാൻറ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും.രാഹുൽ ഗാന്ധിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാകും ഔദ്യോഗിക പ്രഖ്യാപനം . പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് ഛന്നിയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി കണ്ടെത്തിയത്.
ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ശേഷം 111 ദിവസം മാത്രം പഞ്ചാബിൻറെ മുഖ്യമന്ത്രിയായ ചരൺജിത്ത് ഛന്നി ഇത്തവണ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടട്ടെയെന്ന് ഹൈക്കമാൻറ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്നതിൻറെ സൂചന പഞ്ചാബിലെ പാർട്ടി പ്രവർത്തകർക്ക് ലഭിച്ചതാണ്. എന്നാൽ, പി സി സി പ്രസിഡൻറ് സിദ്ദുവും ഛന്നിയും തമ്മിലുള്ള തർക്കം പരിഹരിക്കാനായി അഭിപ്രായ വോട്ടെടുപ്പ് നടത്തുകയായിരുന്നു ഹൈക്കമാൻറ് .
സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് നടത്തിയ അഭിപ്രായ സർവ്വേയിൽ ഛന്നിക്ക് ലഭിച്ചത് വലിയ പിന്തുണയാണ് ഇതോടെ സിദ്ദുവിൻറെ വിയോജിപ്പ് നിലനിൽക്കെ തന്നെ ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ഹൈക്കമാൻറ് തയ്യാറാവുന്നതിന്റെ കാരണം. ഇന്ന് ലുധിയാനയിൽ കോൺഗ്രസ് പ്രചാരണത്തിനെത്തുന്ന രാഹുൽ ഗാന്ധി തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും .
രാഹുൽ ഗാന്ധിയുടെ വെർച്വൽ റാലിയോടെ പഞ്ചാബിലെ തെരെഞ്ഞടുപ്പ് പ്രചാരണ രംഗം സജീവമാകും . വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളെ രംഗത്തിറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഛന്നിയുടെ മരുമകൻ ഭൂബീന്ദർ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഛന്നിക്കെതിരെ ആം ആംദ്മി പാർട്ടിയും ശിരോമണി അകാലിദളുംഅഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞാണ് ഛന്നിയെ തന്നെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസ് തീരുമാനം. അകാലിദളും ആം ആദ്മി പാർട്ടിയും ചേർന്ന് ഛന്നിക്കെതിരെ വ്യക്തിപരമായി ആക്രമണം നടത്തുന്നത്. അദ്ദേഹമൊരു ദലിത് മുഖ്യമന്ത്രിയായതിനാലാണെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്നു.
News Summary : The Chief Ministerial candidate of the Congress in Punjab is known today