രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; അവശേഷിക്കുന്നത് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി
|പകുതിയിലധികം നിലയങ്ങളിലും അടുത്ത ദിവസങ്ങളിൽ പ്രവർത്തനം നിലക്കുമെന്നാണ് വിവരം
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. ഊർജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികൾ പലതും വെള്ളത്തിലാകുകയും ചെയ്തതാണ് കാരണം. നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി ശേഖരം മാത്രമാണ് പല നിലയങ്ങളിലുമുള്ളത്.
പകുതിയിലധികം നിലയങ്ങളിലും അടുത്ത ദിവസങ്ങളിൽ പ്രവർത്തനം നിലക്കുമെന്നാണ് വിവരം. സ്ഥിതിഗതികൾ ഈ രീതിയിൽ തുടർന്നാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
പ്രതിസന്ധിയുണ്ടെന്ന് ഊർജമന്ത്രി ആർ.കെ സിങ് സ്ഥിതീകരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ ആവശ്യം നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഊർജമന്ത്രാലയം. രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30 ന് തന്നെ സ്റ്റോക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ.