ഹരിയാനയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചു
|ബജ്റംഗ്ദൾ പ്രവർത്തകർ എല്ലാ വെള്ളിയാഴ്ചയും നമസ്കാരം തടസ്സപ്പെടുത്തുന്നത് പതിവായിരുന്നു
ഹരിയാനയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചു. വെള്ളിയാഴ്ച പ്രാർഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളിൽ എട്ടെണ്ണത്തിന്റെ അനുമതിയാണ് പിൻവലിച്ചത്. ബജ്റംഗ്ദൾ പ്രവർത്തകർ എല്ലാ വെള്ളിയാഴ്ചയും നമസ്കാരം തടസ്സപ്പെടുത്തുന്നത് പതിവായിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.
ബംഗാളി ബസ്തി സെക്ടര്‍ 49, വി ബ്ലോക്ക് ഡിഎല്‍എഫ് ഘട്ടം 3, സൂറത്ത് നഗര്‍ ഘട്ടം 1, ഖേരി മജ്ര ഗ്രാമത്തിന് പുറത്തെ സ്ഥലം, ദ്വാരക എക്‌സ്പ്രസ് വേയില്‍ ദൗലതാബാദ് ഗ്രാമത്തിന് സമീപമുള്ള ഒരു സ്ഥലം, രാംഗഢ് ഗ്രാമത്തിനടുത്തുള്ള സെക്ടര്‍ 68, ഡിഎല്‍എഫ് സ്‌ക്വയര്‍ ടവറിന് സമീപമുള്ള സ്ഥലം, രാംപൂര്‍ ഗ്രാമത്തിനും നഖ്‌റോല റോഡിനും ഇടയിലുള്ള സ്ഥലം എന്നിവിടങ്ങിലാണ് പ്രാര്‍ഥനയ്ക്ക് അനുമതി നിഷേധിച്ചത്. പ്രാദേശിക താമസക്കാരുടെയും റസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷനുകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.