India
കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു
India

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു

Web Desk
|
9 Feb 2024 12:56 AM GMT

കേന്ദ്ര സർക്കാർ നികുതി വിഹിതം വെട്ടിക്കുറക്കുന്നെന്ന് ആരോപിച്ച് കർണാടകയ്ക്ക് പിന്നാലെ കേരളവും സമരം നടത്തിയതിന് പിന്നാലെ ആണ് പാർലമെൻ്റിൽ ധനമന്ത്രിയുടെ മറുപടി നൽകിയത്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം 1.43 ലക്ഷം കോടി രൂപ കേരളത്തിന് മാത്രം നൽകി എന്നാണ് കേന്ദ്ര സർക്കാർ അവകാശവാദം.

ധവള പത്രം ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ആണ് യുപിഎ സർക്കാർ കാലത്തെയും എൻഡിഎ സർക്കാരിൻ്റെ കാലത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകൾ ധനമന്ത്രി സഭയിൽ വിവരിച്ചത്.

2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് വളരെ ഉയർന്ന പരിഗണന എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി രാജ്യസഭയിൽ അവകാശപ്പെട്ടത്. ധനബില്ലുകളിന്മേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണത്തിന് മന്ത്രി മറുപടി നൽകി.

2004 മുതൽ 2014 വരെയുള്ള കാലത്ത് രണ്ട് യുപിഎ സർക്കാരുകളും നികുതി വിഹിതമായി കേരളത്തിന് നൽകിയത് 46,303 കോടി രൂപയാണ് എന്ന് ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. 2014 ൽ നരേന്ദ്ര മോദി അധികാരമേറ്റത് മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തി അമ്പതിനായിരത്തി ഒരുനൂറ്റി നാൽപ്പത് കോടി രൂപ കേരളത്തിന് മാത്രമായി അനുവദിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

ലോക്സഭയിൽ യുപിഎ എൻഡിഎ സർക്കാരുകളുടെ കാലത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം അവതരിപ്പിച്ച് മിനിട്ടുകൾക്ക് ശേഷമായിരുന്നു മന്ത്രിയുടെ രാജ്യസഭയിലെ മറുപടി. കേന്ദ്ര സർക്കാർ നികുതി വിഹിതം വെട്ടിക്കുറക്കുന്നെന്ന് ആരോപിച്ച് കർണാടകയ്ക്ക് പിന്നാലെ കേരളവും ഡൽഹിയിൽ സമരം നടത്തിയതിന് പിന്നാലെ ആണ് പാർലമെൻ്റിൽ ധനമന്ത്രിയുടെ മറുപടി.

Similar Posts