India
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ച
India

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ച

Web Desk
|
31 May 2022 4:06 PM GMT

ഏഷ്യയിൽ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യ കോവിഡിൽ നിന്നും കരകയറുന്നതിന്റെ സൂചനകളാണ് പ്രകടമാവുന്നത്

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ചാനിരക്ക്. സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ 4.1 ശതമാനം മാത്രമാണ് വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം 6.6 ശതമാനം മാത്രമായിരുന്നു വളർച്ച നിരക്കുണ്ടായിരുന്നത്.

സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ജി.ഡി.പി വളർച്ചാനിരക്ക് 5.4 ശതമാനമായി കുറഞ്ഞിരുന്നു. രണ്ടാംപാദത്തിൽ 8.5 ശതമാനവും ഒന്നാംപാദത്തിൽ 20.3 ശതമാനവും വളർച്ചനിരക്ക് രേഖപ്പെടുത്തി.

ഏഷ്യയിൽ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യ കോവിഡിൽ നിന്നും കരകയറുന്നതിന്റെ സൂചനകളാണ് പ്രകടമാവുന്നത്. ഒമിക്രോൺ കേസുകളും യുക്രൈൻ പ്രതിസന്ധിയും സമ്പദ്‌വ്യവസ്ഥയിൽ ചെറിയ തിരിച്ചടിക്ക് കാരണമായെങ്കിലും കാര്യമായ ആഘാതം ഏൽപ്പിച്ചില്ല.

Similar Posts