India
The Liquor Policy Case; The Supreme Court will hear Sisodias bail plea tomorrow,aap,ex deputycm,,
India

മദ്യ നയ കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നാളെ പരിഗണിക്കും

Web Desk
|
3 Jun 2024 12:53 PM GMT

ജമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തളളിയതിനെ തുടർന്നാണ് സിസോദിയ സുപ്രിം കോടതിയെ സമീപിച്ചത്

ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷ സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജമ്യാപേക്ഷ മെയ് 21 ന് ഡൽഹി ഹൈക്കോടതി തളളിയതിനെ തുടർന്നാണ് സിസോദിയ സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുക.

സിസോദിയയുടെ പെരുമാറ്റം ജനാധിപത്യ തത്വങ്ങളോടുള്ള വലിയ വഞ്ചനയാണെന്ന് പറഞ്ഞ ഹൈക്കോടതി, ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ നശിപ്പിക്കുന്നതിൽ ഏർപ്പെട്ടുവെന്നും ആരോപിച്ചു.

മദ്യനയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 9 ന് അദ്ദേഹത്തെ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് സിസോദിയ രാജിവച്ചു.



Similar Posts