India
The Madhya Pradesh High Court has urged the central government to lower the minimum age for consensual sex to 16.
India

സമ്മതത്തോടെയുള്ള സെക്‌സ്; കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Web Desk
|
1 July 2023 5:00 AM GMT

ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 18ലേക്ക് ഉയർത്തിയത് സമുഹികഘടനയെ താറുമാറാക്കിയെന്നും ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ നിരീക്ഷിച്ചു

ഭോപാൽ: സമ്മത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18ൽ നിന്ന് 16 ആയി കുറക്കാൻ മധ്യപ്രദേശ് ഹൈക്കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. കൗമാരക്കാരായ ആൺകുട്ടികളെ കുറ്റവാളികളായി കാണുന്ന അനീതി ഒഴിവാക്കണമെന്ന് ചൂണ്ടികാണിച്ചാണ് കോടതിയുടെ പരാമർശം. 2013ലെ ഭേദഗതിയിൽ ലൈഗികതക്കുള്ള സമ്മതപ്രായം 16ൽ നിന്ന് 18ലേക്ക് മാറ്റിയത് സമുഹത്തിന്റെ ഘടനയെ താറുമാറാക്കിയെന്നും ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ നിരീക്ഷിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റ് സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പതിനെട്ട് വയസിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപെടാറുണ്ട്. ഇത്തരം കേസുകളിൽ ആണുങ്ങൾ കുറ്റക്കാരല്ലെന്നും ഇവിടെ പ്രായത്തിന്റെ പ്രശ്‌നമാണുദിക്കുന്നതെന്നും ജസ്റ്റിസ് ദീപക് കുമാർ പറഞ്ഞു.

അനീതി സംഭവിക്കാതിരിക്കാൻ ഭേദഗതിക്ക് മുമ്പ് തന്നെ പ്രോസിക്യൂട്ട്‌സിന്റെ പ്രായം 18ൽ നിന്ന് 16ലേക്ക് കുറക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും ജസ്റ്റിസ് ദീപക് കുമാർ കൂട്ടിചേർത്തു. നേരത്തെ മദ്രാസ് ഹൈക്കോടതിയും ലൈംഗിക ബന്ധത്തിൽ ഏർപെടാനുള്ള പ്രായം 16 ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ഒരു നിർദേശം പരിഗണനയില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരം 18 വയസില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്.

Similar Posts