ബിജെപിയോടും കോൺഗ്രസിനോടും ചർച്ച നടത്തി ഗോവയിലെ തൃണമൂൽ സഖ്യകക്ഷി
|2017ൽ ബിജെപിക്കൊപ്പം ഭരണത്തിലേറിയ എംജിപി 2019 ൽ പെടുന്നനെ സർക്കാറിൽ നിന്ന് പിന്മാറുകയായിരുന്നു
ഗോവയിൽ തൂക്കുസഭ വരാൻ സാധ്യത നിലനിൽക്കേ ബിജെപിയോടും കോൺഗ്രസിനോടും ചർച്ച നടത്തി സംസ്ഥാനത്ത് തൃണമൂൽ സഖ്യകക്ഷിയായ മഹാരാഷ്ട്രാ ഗോമന്തക് പാർട്ടി(എംജിപി). നിർണായക ശക്തിയാകുന്ന തരത്തിൽ പാർട്ടിക്ക് പത്തു സീറ്റുകൾ ലഭിക്കുമെന്നാണ് കരുതതെന്നും തൃണമൂലുമായുള്ള സഖ്യത്തിലായതിനാൽ ഇപ്പോഴൊന്നും തീരുമാനിക്കാനാകില്ലെന്നും നാളെ വൈകുന്നേരത്തോടെ തീരുമാനമെടുക്കുമെന്നും എംജിപി എംഎൽഎ സുദിൻ ധവാലികർ പറഞ്ഞു. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുമായും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപവത്കരണത്തിൽ ആരെ പിന്തുണക്കുമെന്നതിൽ തൃണമൂലും എംജിപിയും കൂട്ടായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The choice of third political party for support in government formation, will be a joint decision of MGP and TMC. We will honour our pre-poll alliance above all.https://t.co/iH8JTt7qzS
— Sudin Dhavalikar (@SudinDhavalikar) March 9, 2022
ബിജെപിയുടെ മുൻ സഖ്യകക്ഷിയായ എംജിപി ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷിയാണെന്നും എന്നാൽ ബിജെപിക്ക് വമ്പൻ ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാനത്ത് ബിജെപി ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞിരുന്നു. എക്‌സിറ്റ് പോൾ തെറ്റാണെന്ന് നമ്മൾ നാളെ തെളിയിക്കുമെന്നും ബിജെപി സംസ്ഥാനം ഭരിക്കുമെന്നും ആവശ്യം വന്നാൽ എംജിപി പാർട്ടിയെ പിന്തുണക്കുമെന്നും അവരുമായി നമുക്ക് ബന്ധമുണ്ടെന്നും ബിജെപി എംഎൽഎ അറ്റാൻസിയോ പറഞ്ഞു.
Goa Regional Party MGP Our "Natural Ally", Says BJP's Devendra Fadnavis https://t.co/QSFw7OYMII pic.twitter.com/qS3iEVDmk0
— NDTV Elections (@NDTVElections) March 9, 2022
2017ൽ ബിജെപിക്കൊപ്പം ഭരണത്തിലേറിയ എംജിപി 2019 ൽ പെടുന്നനെ സർക്കാറിൽ നിന്ന് പിന്മാറുകയായിരുന്നു. മൂന്നു വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണശേഷമായിരുന്നു ഈ പിന്മാറ്റം. ഇപ്പോൾ വീണ്ടും സഖ്യത്തിലേർപ്പെടാൻ സാധ്യതകളുണ്ടെന്നാണ് വാർത്തകൾ. മുഖ്യമന്ത്രി സ്ഥാനമടക്കം ലഭിക്കുന്ന മുറയ്ക്ക് മാത്രം സഹകരിക്കാനാണ് പാർട്ടി തീരുമാനമെന്നും വിവരമുണ്ട്.
40 അംഗനിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും 16 വീതം സീറ്റുകൾ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ബാക്കി സീറ്റുകൾ തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നിവയടക്കം ചെറുപാർട്ടികൾക്ക് ലഭിക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. 2017ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. എംജിപിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിശ്വജിത്ത് റാണയാണ് ആദ്യമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2018ൽ മറ്റു രണ്ടുപേർ കൂടി ബിജെപിയിലെത്തി. 2019 ജൂലൈയിൽ പത്ത് എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് എതിർപാളയത്തിൽ ചേക്കേറിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കഴിഞ്ഞ വർഷം കോൺഗ്രസ് എംഎൽഎയായ ലൂസിഞ്ഞോ ഫലേറിയോ പാർട്ടി വിട്ടിരുന്നു. തൃണമൂൽ കോൺഗ്രസിലേക്കായിരുന്നു മാറ്റം. അഞ്ചു വർഷം കൊണ്ട് നിയമസഭയിലെ കോൺഗ്രസിന്റെ അംഗങ്ങൾ രണ്ടുപേരായി ചുരുങ്ങിയിരുന്നു.
The Maharashtra Gomantak Party (MGP), a Trinamool ally in the state, has held talks with the BJP and the Congress ahead of the possibility of a hanging assembly in Goa.