India
സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് ഇന്ന് ചർച്ച ആരംഭിക്കും
India

സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് ഇന്ന് ചർച്ച ആരംഭിക്കും

Web Desk
|
16 Oct 2022 1:44 AM GMT

തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ പ്രൊഫഷണൽ ഇലക്ഷൻ മാനേജ്‌മെന്റ് സംവിധാനം വേണമെന്നും, അതിനാവശ്യമായ സംഘടനാസെൽ സംവിധാനം പാർട്ടി അഖിലേന്ത്യാ സെന്ററിലും സംസ്ഥാനതലത്തിലും അടിയന്തരമായി രൂപീകരിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

വിജയവാഡ: സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിലും ഇന്ന് ചർച്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രൊഫഷണലാവണമെന്നാണ് സംഘടനാ റിപ്പോർട്ടിലെ നിർദേശം. പാർട്ടി പ്രവർത്തന രീതി മാറണമെന്ന് പറയുന്ന റിപ്പോർട്ടിൽ വിശദ ചർച്ച നടക്കും. പുതിയ ജനറൽ സെക്രട്ടറിയെ മറ്റന്നാൾ തെരഞ്ഞെടുക്കും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ പ്രൊഫഷണൽ ഇലക്ഷൻ മാനേജ്‌മെന്റ് സംവിധാനം വേണമെന്നും, അതിനാവശ്യമായ സംഘടനാസെൽ സംവിധാനം പാർട്ടി അഖിലേന്ത്യാ സെന്ററിലും സംസ്ഥാനതലത്തിലും അടിയന്തരമായി രൂപീകരിക്കണമെന്നും പറയുന്ന റിപ്പോർട്ടിൽ ഇന്നും നാളെയും ചർച്ച നടക്കും. സെല്ലിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന സാങ്കേതികജ്ഞാനമുള്ളവരുണ്ടാകണം.

സംഘടനാദൗർബല്യം, തയ്യാറെടുപ്പില്ലായ്മ, മത്സരത്തെ ഗൗരവമായി സമീപിക്കാത്തത്, ദുർബലമായ പ്രചാരണം, പത്രികാസമർപ്പണത്തിന്റെ അവസാനനാളിൽ വഴിപാടുപോലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കൽ എന്നിവയെല്ലാം പോരായ്മയാണെന്ന് ദേശീയ സെക്രട്ടറിയേറ്റംഗം അതുൽ കുമാർ അൻജാൻ പ്രതിനിധിസമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാറിപ്പോർട്ടിൽ പറയുന്നുണ്ട്. പാർട്ടി പ്രവർത്തന രീതി മാറണമെന്നും സംസ്ഥാന - കേന്ദ്ര നേതാക്കളിൽ നിന്നും മാറ്റം തുടങ്ങണമെന്നും റിപ്പോർട്ട് പറയുന്നു. ബിജെപിക്കെതിരെ മതേതര ബദൽ രൂപീകരിക്കുന്നതും ചർച്ചയാകും. ചർച്ചകൾക്ക് നാളെ ദേശീയ നേതൃത്വം മറുപടി നൽകും.

Similar Posts