കർഷക സമരം തടയാൻ നീക്കങ്ങൾ കടുപ്പിച്ച് പൊലീസ്; നാളെ പഞ്ചാബിൽ ട്രെയിൻ തടയുമെന്ന് കർഷക സംഘടനകൾ
|പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു
ഡൽഹി: രണ്ടാം ദിവസവും കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഡൽഹി ചലോ മാർച്ച് സംഘർഷഭരിതമായിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു.
ട്രാക്ടറുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിയത് ഡൽഹി അതിർത്തിയിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കമുള്ള വൻ വേലിക്കെട്ടുകളാണ് കർഷകരെ പ്രതിരോധിക്കാൻ പോലീസ് ഒരുക്കിയിട്ടുള്ളത്.കൂടുതൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു.ഇട റോഡുകൾ ജെസിബികൾ ഉപയോഗിച്ച് കുഴിച്ച് ഒരു കാരണവശാലും കർഷകർ ഡൽഹിയിലേക്ക് എത്തില്ല എന്ന് ഉറപ്പിക്കുകയാണ് കേന്ദ്രസർക്കാർ.കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.എന്നാൽ കർഷകർക്കെതിരായ നടപടികൾ തുടരുമ്പോഴും, ചർച്ചയ്ക്ക് തയ്യാറാന്നാണ് കേന്ദ്രസർക്കാന്റെ വാദം
പഞ്ചാബിൽ നാളെ ട്രെയിൻ തടയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം വ്യക്തമാക്കി. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് മറ്റന്നാൾ വിവിധ പിസി കളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും