India
വീണ്ടും ഇരുട്ടടി; രാജ്യത്ത് പാചകവാതക വിലയും കൂട്ടി
India

വീണ്ടും ഇരുട്ടടി; രാജ്യത്ത് പാചകവാതക വിലയും കൂട്ടി

Web Desk
|
22 March 2022 2:03 AM GMT

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയിൽ വർധനവ് ഉണ്ടായത്

പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടർ വിലയിലും വർധനവ് രേഖപ്പെടുത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ സിലിണ്ടറിന് 956 രൂപയാണ് വില.

അതേസമയം നവംബർ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില.റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയിൽ വർധനവ് ഉണ്ടായത്. പിന്നീട് യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നെങ്കിലും രാജ്യത്ത് ആദ്യം അതിന്റെ പ്രതിഫലനം ഉണ്ടായിരുന്നില്ല. യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നൽകുന്ന റഷ്യയ്ക്ക് അമേരിക്കയും ബ്രിട്ടനും വിവിധ യൂറോപ്യൻ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.



Similar Posts