അങ്കോല മണ്ണിടിച്ചൽ; അർജുനായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു
|നാളെ രാവിലെ ആറ് മണിക്ക് തിരച്ചിൽ പുനരാരംഭിക്കും
മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാളെ രാവിലെ ആറ് മണിക്ക് തിരച്ചിൽ പുനരാരംഭിക്കും. ഇന്ന് മൂന്ന് തവണ സിഗ്നൽ ലഭിച്ചെങ്കിലും ലോറിയാണെന്ന് ഉറപ്പിക്കാനായില്ല. അർജുനായി തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടിരുന്നു.
അതിനിടെ കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. 'രണ്ട് ദിവസം അശ്രദ്ധ കാണിച്ചു, ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നില്ല. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസകുറവ് ഉണ്ട്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്നുള്ളവരെ അയക്കണം.'- അർജുന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈിവര്‍ അര്‍ജുനിനെ കാണാതായത്. ഇതേ സമയത്ത് അങ്കോലയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണു സംശയിക്കുന്നത്. അര്‍ജുനിനെ കാണാനില്ലെന്നു പറഞ്ഞു കുടുംബം പരാതി നല്‍കിയതിനു പിന്നാലെയാണു തിരച്ചില്‍ ആരംഭിച്ചത്.