കച്ചവടക്കാരനെ കാറിടിപ്പിച്ച് നൂറു മീറ്റർ കൊണ്ടുപോയി; ഡൽഹിയിൽ മുൻ ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ
|ഐപിസി സെക്ഷൻ 212 പ്രകാരമാണ് മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ മകനായ ഇയാൾക്കെതിരെ കേസെടുത്തത്
കച്ചവടക്കാരനെ കാറിടിപ്പിച്ച് നൂറു മീറ്റർ കൊണ്ടുപോയ സംഭവത്തിൽ ഡൽഹിയിൽ മുൻ ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ. നഗരത്തിലെ കച്ചവടക്കാരനായ ആനന്ദ് വിജയ് മണ്ഡേലിയയെ കാറിടിപ്പിച്ചതിന് നിയമ വിദ്യാർഥിയായ രാജ് സുന്ദരമാണ് പിടിയിലായത്. ഹരിയാനയിലെ ഗുഡ്ഗാവിലെ ലേ മെറിഡിയൻ ഹോട്ടലിൽ വെച്ച് സുന്ദരത്തെ പിടികൂടുകയായിരുന്നു. ഐപിസി സെക്ഷൻ 212 പ്രകാരമാണ് മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ മകനായ ഇയാൾക്കെതിരെ കേസെടുത്തത്.
ദക്ഷിണഡൽഹിയിലെ ഗ്രൈറ്റർ കൈലാഷിലാണ് സംഭവം നടന്നത്. ബോണറ്റിൽ ഒരാളെയുമായി പോകുന്ന കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പരിക്കേറ്റയാൾ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Shocking #CCTV visuals of a man being dragged on bonnet of a car in South Delhi. Delhi police arrested Rtd IAS and his son. @DCPSouthDelhi
— PURUSHOTTAM SINGH (@singhpuru2202) February 11, 2022
@CPDelhi
@DelhiPolice pic.twitter.com/hw23FlcCpMThe son of a former official has been arrested in Delhi in connection with a car crash that took him 100 meters.