India
ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാൻ കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപീകരിച്ചു
India

ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാൻ കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപീകരിച്ചു

Web Desk
|
23 Jan 2023 10:04 AM GMT

മേരികോമിന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതി

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാൻ കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപീകരിച്ചു. ബോക്‌സിങ് താരം മേരികോമിന്റെ അധ്യക്ഷയിലാണ് സമിതി. നാലാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ഡൽഹിയിൽ സമരം നടത്തിയത്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു പ്രധാനആരോപണം.

പരിശീലനം ഉപേക്ഷിച്ചുള്ള സമരം മൂന്ന് ദിവസം പിന്നിട്ടത്തോടെ കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് താക്കൂർ താരങ്ങളുമായി നടത്തിയ ചർച്ചയിലാണ് മേൽനോട്ട സമിതി രൂപീകരിക്കാനും അന്വേഷണം പൂർത്തിയാകുന്നവരെ ബ്രിജ് ഭൂഷൺ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചത്. ലൈംഗികതിക്രമം ഉൾപ്പെടെ വിശദമായ അന്വേഷണമായിരിക്കും മേരികോമിന്റെ അധ്യക്ഷത്തയിലുള്ള സമിതി നടത്തുക. കൂടാതെ ഈ കാലയളവിൽ ഫെഡററെഷന്റെ പ്രവർത്തനങ്ങളും മേൽനോട്ട സമിതി നിർവഹിക്കും. താരങ്ങളെ അധിക്ഷേപിച്ചതിന് ഫെഡറേഷൻ അസി.സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.


Related Tags :
Similar Posts