![The statement of wrestling stars that Brijbhushan committed sexual assault The statement of wrestling stars that Brijbhushan committed sexual assault](https://www.mediaoneonline.com/h-upload/2023/05/06/1367821-brijbhushan.webp)
'ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തി'; ഗുസ്തി താരങ്ങളുടെ മൊഴി
![](/images/authorplaceholder.jpg?type=1&v=2)
പ്രായപൂർത്തിയാകാത്ത രണ്ട് താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ മൊഴി നൽകിയത്.
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് മൊഴി. പ്രായപൂർത്തിയാകാത്ത രണ്ട് താരങ്ങൾ അടക്കം നാലുപേരാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയത്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ മാറിടത്തിലും വയറിലും സ്പർശിച്ചെന്നാണ് മൊഴി.
സമാനമായ രീതിയിൽ ഓഫീസ് ഉൾപ്പെടെ എട്ടിടങ്ങളിൽ ബ്രിജ്ഭൂഷൺ പെരുമാറിയെന്ന് മൊഴിയിൽ പറയുന്നു. ഇത് തങ്ങൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിലുണ്ട്.
ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 14-ാം ദിവസവും തുടരുകയാണ്. വലിയ പ്രതിഷേധമുയർന്നിട്ടും ബ്രിജ്ഭൂഷണെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ, സാമൂഹികരംഗത്തെ നിരവധിപേരാണ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തുന്നത്. സി.പി.ഐ ജനറൽ സെക്രട്ടറി എ. രാജ ഇന്ന് ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ എത്തിയിരുന്നു.