India
India
അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള നൂപുർ ശർമയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|19 July 2022 1:46 AM GMT
നൂപുർ ശർമ്മയെ നേരത്തേ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക
പ്രവാചക നിന്ദ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട്, മുൻ ബിജെപി വക്താവ് നൂപുർ ശർമ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി 9 എഫ്‌ഐആറുകളാണ് നൂപുർ ശർമ്മയ്‌ക്കെതിരെയുള്ളത്. കേസിൽ നൂപുർ ശർമ്മയെ നേരത്തേ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. എല്ലാ എഫ് ഐ ആറും സംയുക്തമായി ഒരിടത്ത് അന്വേഷിക്കണമെന്നും നൂപുർ ശർമ ഹരജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
The Supreme Court will hear Nupur Sharma's plea seeking protection from arrest today