India
2023 ജി 20 ഉച്ചകോടിയിൽ സജീവ പങ്കാളിത്തം വഹിച്ച് യു.എ.ഇയും
India

2023 ജി 20 ഉച്ചകോടിയിൽ സജീവ പങ്കാളിത്തം വഹിച്ച് യു.എ.ഇയും

Web Desk
|
2 March 2023 5:40 PM GMT

വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി പ്രത്യേകം ചർച്ച നടത്തി

ന്യൂഡല്‍ഹി: ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ സജീവ പങ്കാളിത്തം വഹിച്ച് യു.എ.ഇയും. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി പ്രത്യേകം ചർച്ച നടത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി.

ജി 20 ഉച്ചകോടിയിലെ യു.എ.ഇപ്രതിനിധി സംഘത്തെ നയിക്കുന്നത് ശൈഖ് അബ്ദുല്ലയാണ്. തുടർച്ചയായ രണ്ടാം വർഷമാണ് അതിഥി രാജ്യമായി യു.എ.ഇജി 20യിൽ പങ്കെടുക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് ജി 20യിലേക്കുള്ള ക്ഷണമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങൾക്കും നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ശൈഖ് അബ്ദുല്ല സംസാരിച്ചു. യു.എ.ഇയുടെ ആഗോള അജണ്ടകളെ കുറിച്ച് വ്യക്തമാക്കിയ അദ്ദേഹം യു.എ.ഇആതിഥ്യമരുളുന്ന കോപ് 28 ഉച്ചകോടിയെ കുറിച്ചും വ്യക്തമാക്കി. യു.എ.ഇസഹമന്ത്രി അഹമ്മദ് അലി അൽ സായെഗ്, ഇന്ത്യയിലെ യു.എ.എ.ഇ അംബാസഡർ അബ്ദുൽ നാസർ അൽ ഷാലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് അവുസൊഗ്‌ലു സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര, യു.കെ വിദേശകാര്യസഹ സെക്രട്ടറി ജെയിംസ് ക്ലെവർലി എന്നിവരുമായും ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി.



Similar Posts