കെജ്‍രിവാളിന്‍റെ അറസ്റ്റ്: തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആവർത്തിച്ച് അമേരിക്ക
|‘കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും അറിഞ്ഞിട്ടുണ്ട്’
ന്യൂഡൽഹ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണാണെന്ന് ആവർത്തിച്ച് അമേരിക്ക. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ കുറിച്ചും അറിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഈ വിഷയങ്ങളിൽ സുതാര്യവും സമയോചിതവും നീതിയുക്തവുമായ നടപടികളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞു.
കെജ്‌രിവാളിന്റെ അറസ്റ്റിൽ ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.
ഇതിന് പിന്നാലെ ഇന്ത്യയിലെ യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.