India
സുരക്ഷാവീഴ്ചയില്ല, ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി
India

സുരക്ഷാവീഴ്ചയില്ല, ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Web Desk
|
5 Jan 2022 2:00 PM GMT

പ്രധാനമന്ത്രി തിരിച്ചുപോകേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ഛരൺജിത് സിംഗ് ഛന്നി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ റാലിയെ അഭിസംബോധന ചെയ്യാൻ പോകവേ വഴിയിൽ കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത് സിംഗ് ഛന്നി. സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി തിരിച്ചുപോകേണ്ടി വന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

" പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധം നടക്കുന്നയിടത്ത് എത്തുന്നതിന് മുൻപേ തടഞ്ഞിരുന്നു. ഏതൊരു സമരക്കാരെയും ഒഴിപ്പിക്കാൻ പത്ത് മുതൽ ഇരുപത് മിനുട്ട് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇതുസംബന്ധിച്ച് ബോധ്യപ്പെടുത്തുകയും മറ്റൊരു വഴി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചു പോകാനാണ് അദ്ദേഹം തീരുമാനിച്ചത്. - ഛരൺജിത് സിംഗ് ഛന്നി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബതിൻഡ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഞാൻ പോകേണ്ടതായിരുന്നു. എന്നാൽ എന്റെ കൂടെ വരേണ്ടവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുമായി അടുത്ത സമ്പർക്കം പുലർത്തിയ ആളെന്ന നിലക്കാണ് ഞാൻ പോകാതിരുന്നത്. " എന്തുകൊണ്ട് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയില്ലെന്ന ചോദ്യത്തിന് ഉത്തരമായി പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

42,750 കോടി രൂപയുടെ പദ്ധതിയുടെ തറക്കലിടലിനാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു മോദിയുടെ പഞ്ചാബ് സന്ദര്‍ശനം. കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. തുടർന്ന് ഫിറോസ്പുരിലെ പരിപാടി റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി.

Summary : "There Was No Security Lapse, Regret PM Had To Return": Punjab's CM

Similar Posts