India
എല്ലാ തെരഞ്ഞെടുപ്പിലും അവർ പുതിയ സഖ്യകക്ഷിയെ കൊണ്ടുവരും; സമാജ്‌വാദി പാർട്ടിയെ പരിഹസിച്ച് മോദി
India

എല്ലാ തെരഞ്ഞെടുപ്പിലും അവർ പുതിയ സഖ്യകക്ഷിയെ കൊണ്ടുവരും; സമാജ്‌വാദി പാർട്ടിയെ പരിഹസിച്ച് മോദി

Web Desk
|
14 Feb 2022 9:26 AM GMT

യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വീണ്ടും വരും. എല്ലാ ജാതിയിലും, വർഗത്തിലും, ഗ്രാമത്തിലും, നഗരത്തിലും പെട്ട ആളുകൾ യുപിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ഒറ്റക്കെട്ടായി വോട്ട് ചെയ്യും

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിനോടനനുബന്ധിച്ച് കാൺപൂർ ദേഹത് ജില്ലയിൽ നടത്തിയ റാലിയിൽ സമാജ്‌വാദി പാർട്ടിയെ പരിഹസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

എല്ലാ തെരഞ്ഞെടുപ്പിലും സമാജ്‌വാദി പാർട്ടി പുതിയ സഖ്യകക്ഷികളെ കൊണ്ടുവരും. അവരിലൂടെ മുന്നേറാൻ ശ്രമിക്കും. ആദ്യമേ കൂടെയുണ്ടായിരുന്നവരെ പുറത്താക്കും ഇതാണ് പാർട്ടിയുടെ പതിവെന്ന് മോദി പരിഹസിച്ചു.

ഇപ്പാൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ സഖ്യത്തിലാണ് സമാജ്‌വാദി പാർട്ടി മത്സരിക്കുന്നത്. 2017ൽ കോൺഗ്രസ് സഖ്യത്തിലാണ് പാർട്ടി മത്സരിച്ചത്. ഇത്തരത്തിലുള്ളവ‍‍‍‍‍ര്‍ക്ക് ഒരു രാജ്യത്തെ സേവിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

'യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വീണ്ടും വരും. എല്ലാ ജാതിയിലും, വർഗത്തിലും, ഗ്രാമത്തിലും, നഗരത്തിലും പെട്ട ആളുകൾ യുപിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ഒറ്റക്കെട്ടായി വോട്ട് ചെയ്യും. അമ്മമാരും സഹോദരിമാരും പെൺമക്കളും ബിജെപി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. മുസ്ലീം സഹോദരിമാർ മോദിയെ അനുകൂലിച്ചുകൊണ്ട് നിശ്ശബ്ദത പാലിക്കുകയാണ്' തുടങ്ങിയ നാല് കാര്യങ്ങളാണ് യുപി തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടെടുപ്പിൽ കാണാൻ കഴിയുന്നതെന്നും മോദി പറഞ്ഞു.

Similar Posts