മാഗിക്ക് 400 രൂപയോ? അമ്പരന്ന് സോഷ്യൽ മീഡിയ
|ഡൽഹിയിലെ പശ്ചിമ വിഹാറിലാണ് ഇത്രയും വിലയുള്ള മാഗി ലഭിക്കുന്നത്
നമ്മളിൽ അധികപേരും എല്ലായിപ്പോഴും തയ്യാറാക്കുന്ന വിഭവമാണ് മാഗി. വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സമയം കൊണ്ട് പാകം ചെയ്തെടുക്കാമെന്നതാണ് മാഗിയെ പ്രിയങ്കരമാക്കുന്നത്. കുറഞ്ഞ ചിലവിൽ വിശപ്പടക്കാമെന്നതാണ് മാഗിയുടെ മറ്റൊരു പ്രത്യേകത. എന്നാൽ ഡൽഹിയിലെ പശ്ചിമ വിഹാറിലെ തട്ടുകടയിൽ മാഗിക്ക് 400 രൂപയാണ് വില. പ്രമുഖ ബ്ലോഗർ ഹാരി ഉപ്പലാണ് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. '400 രൂപയുടെ മാഗിയിൽ സ്വർണമാണോ ചേർക്കുന്നത്' എന്ന അടിക്കുറിപ്പോടെ ഹാരി പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്, ഇതിനോടകം 2.8 മില്ല്യൺ വ്യൂസും 68k ലൈക്കുമാണ് വീഡിയോക്ക് ലഭിച്ചത്.
മട്ടൺ-ഫ്ലേവറിലുള്ള ഈ വിലപിടിപ്പുള്ള മാഗി 'ബക്കരി കെ നഖരി' എന്നാണ് അറിയപ്പെടുന്നത്. വീഡിയോയിൽ പാചകക്കാരൻ ഈ വിഭവത്തെക്കുറിച്ചു പറയുന്നത് കാണാം. മാഗിയും മട്ടൺ കറിയും കൂട്ടി ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ശേഷം ഇതിലേക്ക് പ്രത്യേക മസാല കൂട്ടും ചേർക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മാഗി കൂടുതൽ രസകരവും സ്വാദിഷ്ടവുമാകുന്നു. ഇത്തരത്തിൽ തയ്യാറാക്കുന്നത് കൊണ്ടാണ് ഈ വിഭവത്തിന് ഇത്രയും വില.
എന്നാൽ മാഗിക്ക് അമിത വിലയാണെന്നും 'കൂടി വന്നാൽ 40 രൂപയെ' ആവുകയൂള്ളു എന്നൊക്കെയാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. 400 രുപക്ക് ഒരു മാസത്തേക്കുള്ള മാഗി വാങ്ങാമെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം മാഗിയുടെ രുചിയെ കുറിച്ച് ചോദിക്കുന്നവരുമുണ്ട്.