"ഇത് എന്‍റെ മകനല്ല, മോദിജിയുടെ മകൻ"; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് പിതാവ്, വീഡിയോ വൈറല്‍
|കശ്മീരിലെ ശ്രീനഗർ സ്വദേശിയായ സഞ്ജയ് പണ്ഡിത എന്നയാളാണ് മാധ്യമങ്ങള്‍ക്ക് മുന്നിൽ വികാരാധീനനായത്
യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ സ്വന്തം മകനെ കണ്ടയുടന്‍ വികാരാധീനനായി പിതാവ്. യുദ്ധമുഖത്ത് നിന്ന് തന്‍റെ മകനെ തിരിച്ചെത്തിയ കേന്ദ്ര സർക്കാരിന് നന്ദി പറയുന്ന പിതാവിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇത് തന്‍റെ മകനല്ലെന്നും മോദിജിയുടെ മകനാണെന്നും പ്രതീക്ഷകളൊക്കെ അസ്ഥമിച്ച തനിക്ക് തന്‍റെ മകനെ തിരിച്ചു തന്ന മോദിജിക്ക് നന്ദി പറയുന്നു എന്നുമാണ് പിതാവ് പറഞ്ഞത്. കശ്മീരിലെ ശ്രീനഗർ സ്വദേശിയായ സഞ്ജയ് പണ്ഡിത് എന്നയാളാണ് മാധ്യമങ്ങള്‍ക്ക് മുന്നിൽ വികാരാധീനനായത്.
#WATCH A tearful Sanjay Pandita from Srinagar, Kashmir welcomes his son Dhruv on his return from Sumy, #Ukraine, says, "I want to say that it's Modiji's son who has returned, not my son. We had no hopes given the circumstances in Sumy. I am thankful to GoI for evacuating my son." pic.twitter.com/ygqOVk5PGm
— ANI (@ANI) March 11, 2022
"ഇത് എന്‍റെ മകനല്ല, മോദിജിയുടെ മകനാണ്. അദ്ദേഹമാണ് അവനെ യുക്രൈനിൽ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ പരിതസ്ഥികൾ കണ്ടപ്പോൾ ഞങ്ങൾക്ക് പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അവനിപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ദൈവത്തിനും കേന്ദ്ര സർക്കാരിനും നന്ദി പറയുകയാണ് ഞാൻ"- സഞ്ജയ് പണ്ഡിത പറഞ്ഞു. സുമിയിൽ കുടുങ്ങിക്കിടന്ന മുഴുവന്‍ ഇന്ത്യൻ വിദ്യാർഥികളെയും കേന്ദ്രസർക്കാർ മുൻകൈ എടുത്ത് സുരക്ഷിതരായി നാട്ടിലെത്തിച്ചിരുന്നു.