India
ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും സ്വാതന്ത്ര്യദിനത്തില്‍ ഗാനവുമായി മമത ബാനര്‍ജി
India

"ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും" സ്വാതന്ത്ര്യദിനത്തില്‍ ഗാനവുമായി മമത ബാനര്‍ജി

Web Desk
|
15 Aug 2021 9:28 AM GMT

നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ

സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള വരികളാണ് മമത ബാനര്‍ജി രചിച്ചിരിക്കുന്നത്. 'ദേശ് താ സോബര്‍ നിജെര്‍' (ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബംഗാളി ഗായികരായ ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവരാണ്. ശനിയാഴ്ച രാത്രിയോടെ മമത ബാനര്‍ജി തന്നെയാണ് ഗാനം ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചത്.

'സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ'- മമത ട്വീറ്റ് ചെയ്തു.

ബംഗാളില്‍ സ്വാതന്ത്യദിനം വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലെ സ്മാരകത്തില്‍ 7500 ചതുരശ്ര അടിയില്‍ ത്രിവര്‍ണപതാക കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിക്ടോറിയ മെമ്മോറിയൽ ഹാളിന്റെ ടെറസിൽ ഒരു ദിവസത്തേക്ക് മാത്രം സ്ഥാപിച്ച പതാക തുന്നിയത് ഹിമാലയൻ മൗണ്ടനിറിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.


Similar Posts