തുർക്കിയിൽ ഭൂകമ്പബാധിത മേഖലകളിൽനിന്ന് കൂട്ടപലായനം; സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്ത് വിമാന കമ്പനികൾ
|ഇസ്താംബൂൾ, അങ്കാറ, അന്റാലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറുന്നവർക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് തുർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും പ്രഖ്യാപിച്ചു.
അങ്കാറ: തുർക്കിയിലെ ഭൂകമ്പബാധിത മേഖലകളിൽനിന്ന് പലായനം ചെയ്യുന്നത് ആയിരങ്ങൾ. ഇസ്താംബൂൾ, അങ്കാറ, അന്റാലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറുന്നവർക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് തുർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും പ്രഖ്യാപിച്ചു.
കോളജ്, യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിലെല്ലാം ദുരിതബാധിതരെ താമസിപ്പിച്ചിട്ടുണ്ട്. ഗാസിയാൻടെപ്പ്, ഹതായ്, നുർദഗി, മറാഷ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നെല്ലാം ജനങ്ങൾ ഒഴിഞ്ഞുപോവുകയാണ്. സുരക്ഷിത മേഖലയിലേക്ക് മാറുന്നതിനായി ഗാസിയാൻടെപ്പ് വിമാനത്താവളത്തിൽ ആയിരങ്ങളാണ് എത്തുന്നത്.
തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതുവരെ 29,000 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഭൂകമ്പമുണ്ടായി ഏഴാം ദിവസവും ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങളിൽ കുടുങ്ങിയ നിരവധിപേരെ ശനിയാഴ്ച രാത്രി രക്ഷപ്പെടുത്തി. കടുത്ത തണുപ്പും പട്ടിണിയും മൂലം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Hope amid despair
— Stefan Simanowitz (@StefSimanowitz) February 11, 2023
"This baby was pulled from the wreckage. I hope your smile never fades, little one" @Serhad_Jiyane #TurkeyEarthquake #TurkiyeDeprem #earthquake #Turkey pic.twitter.com/bVf9KHgWMe