India
![threat message that an explosion took place near the Israeli Embassy in Delhi threat message that an explosion took place near the Israeli Embassy in Delhi](https://www.mediaoneonline.com/h-upload/2023/12/26/1403605-israel-embessy.webp)
India
ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറി നടന്നതായി ഭീഷണി സന്ദേശം
![](/images/authorplaceholder.jpg?type=1&v=2)
26 Dec 2023 2:50 PM GMT
എംബസിയിലും പരിസരത്തും പൊലീസ് പരിശോധന നടത്തുകയാണ്.
ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറി നടന്നതായി ഡൽഹി പൊലീസിന് സന്ദേശം. എംബസിയിലും പരിസരത്തും പൊലീസ് പരിശോധന നടത്തുകയാണ്. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊന്നും കണ്ടെത്തിയിട്ടില്ല.
ഡൽഹി ചാണക്യപുരിയിലാണ് ഇസ്രായേൽ എംബസിയുള്ളത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.