India
മുട്ടൊപ്പം വെള്ളത്തിൽ ഇറങ്ങി നടന്ന്, ഭക്ഷണം വിതരണം ചെയ്ത് സ്റ്റാലിൻ
India

മുട്ടൊപ്പം വെള്ളത്തിൽ ഇറങ്ങി നടന്ന്, ഭക്ഷണം വിതരണം ചെയ്ത് സ്റ്റാലിൻ

Web Desk
|
7 Nov 2021 10:47 AM GMT

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു

മഴക്കെടുതി തുടരുന്ന തമിഴ്‌നാട്ടിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എഗ്മോർ, ഡൗടോൺ, കെഎൻ ഗാർഡൻ, പാടലം, പാഡി ബ്രിഡ്ജ്, ബാബ നഗർ, ജികെഎം കോളനി, ജവഹർ നഗർ, പേപ്പർ മിൽ റോഡ് തുടങ്ങിയ സ്ഥലങ്ങൾ സ്റ്റാലിൻ സന്ദർശിച്ചു.

പലയിടത്തും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിൻ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവിതരണത്തിനും നേതൃത്വം നൽകി. മഴക്കോട്ടിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. മഴയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.

മന്ത്രിമാരായ കെഎൻ നെഹ്‌റു, ശേഖർ ബാബു, ചീഫ് സെക്രട്ടറി ഇറൈ അംബു, ചെന്നൈ കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി, ഡിജിപി ശൈലേന്ത്ര ബാബു തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്നാട്ടിലും ശക്തമായ മഴയാണ്.

Related Tags :
Similar Posts