India
തമിഴ്നാട്ടില്‍ 12 മണിക്കൂറിനിടെ നല്‍കിയത് 28 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍
India

തമിഴ്നാട്ടില്‍ 12 മണിക്കൂറിനിടെ നല്‍കിയത് 28 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍

Web Desk
|
13 Sep 2021 7:27 AM GMT

ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7വരെയായിരുന്നു വാക്സിന്‍ ക്യാമ്പ് സംഘടിപ്പിച്ചത്

വാക്സിന്‍ യജ്ഞത്തില്‍ റെക്കോഡ് നേട്ടവുമായി തമിഴ്നാട്. ഞായറാഴ്ച നടന്ന വാക്സിനേഷന്‍ ഡ്രൈവില്‍ 12 മണിക്കൂറിനിടെ 28,36,776 പേര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യവുമായി ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7വരെയായിരുന്നു വാക്സിന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. 1.8 ലക്ഷം പേര്‍ക്കാണ് ഇവിടെ വാക്സിന്‍ നല്‍കിയത്. ഒരു ഡോസെടുത്തവരും രണ്ടാം ഡോസെടുത്തവരും ഇതിലുള്‍പ്പെടും. കോമ്പത്തൂരില്‍ 1.51 ലക്ഷം പേര്‍ക്കാണ് ഞായറാഴ്ച പ്രതിരോധ കുത്തിവെപ്പെടുത്തത്.

തിരുപ്പൂരില്‍ 99,752 പേര്‍ക്കും തഞ്ചാവൂരില്‍ 90,387 പേര്‍ക്കും വാക്സിന്‍ നല്‍കി. ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കാനായത് തമിഴ്നാടിനെ സംബന്ധിച്ച് ഒരു നേട്ടമാണ്. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്‍ (ORF) അടുത്തിടെ നടത്തിയ സർവേയിൽ തമിഴ്നാട്ടില്‍ 60 വയസിനു മുകളിൽ പ്രായമുള്ള 1000 പേരിൽ 559 പേർക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിഞ്ഞുള്ളൂവെന്നാണ് വ്യക്തമായത്. ഇതു ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയാണ്. പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ ആദ്യ നാലു മാസങ്ങളില്‍ ജനങ്ങള്‍ കുത്തിവെപ്പെടുക്കാന്‍ മടി കാണിച്ചിരുന്നതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ പറഞ്ഞു.

Related Tags :
Similar Posts