തീപ്പൊരി സെഞ്ച്വറിയുമായി കോഹ്‌ലിയും രാഹുലും; ക്രിസ്റ്റ്യാനോയുടെ ആഡംബര ഹോട്ടൽ അഭയാർഥി ക്യാംപാക്കിയോ? അറിയാം ഇന്നത്തെ എക്സ് ട്രെൻഡിംഗ്സ്
|ഇന്നത്തെ എക്സ് ട്രെൻഡിംഗ്സ്
മോറോക്കോ ഭൂകമ്പം; മരണം 2,000 കവിഞ്ഞു
മൊറോക്കോയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2122 ആയി. 2421ലധികം പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.11നാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
मोरक्को भूकंप त्रासदी के बीच मलबों में तलाशी जा रही जिंदगियां, मरने वालों की संख्या 2100 के पार#moroccoearthquake #AbIndiaDaily https://t.co/hwQ0OtSMR8 pic.twitter.com/wlJQRn3rNI
— India Daily Live (@IndiaDLive) September 11, 2023
തീപ്പൊരി സെഞ്ച്വറിയുമായി കോഹ്‌ലിയും രാഹുലും; പാകിസ്താനെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ
കൊളംബോയിൽ മഴക്കാറിന് താഴെ തീപ്പൊരി പാറിച്ച് സെഞ്ച്വറിയോടെ കോഹ്‌ലിയും രാഹുലും നിറഞ്ഞാടിയപ്പോൾ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. കളിയുടെ ആദ്യ ദിനം മഴ വില്ലനായെത്തിയതോടെ പാതിവഴിയിൽ അവസാനിപ്പിച്ചിടത്തു നിന്നും രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ കത്തിക്കയറുകയായിരുന്നു. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 94 പന്തിൽ മൂന്ന് സിക്‌സറുകളുടേയും നാല് ഫോറിന്റേയും അകമ്പടിയോടെ 122 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. 106 പന്തിൽ 111 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 12 ഫോറും രണ്ട് സിക്‌സറും ഉൾപ്പെടെയാണിത്. ഷഹീൻ അഫ്രീദി (79)യും ഫഹീം അഷ്‌റഫും (74) ശദാബ് ഖാനും (71) ആണ് പാക് ബൗളിങ് നിരയിൽ ഏറ്റവും കൂടുതൽ അടി വാങ്ങിയത്.
Name - Virat Kohli
— ᴀɴᴜꜱʜ (@AnushSpidey1) September 11, 2023
Job - Ruling World Cricket
77th international hundred for King kohli#Viratkohli #INDvPAK #AsiaCup2023 pic.twitter.com/9kzjNYRvFy
ക്രിസ്റ്റ്യാനോയുടെ ആഡംബര ഹോട്ടൽ അഭയാർഥി ക്യാംപാക്കിയോ? വാർത്തകൾ തള്ളി അധികൃതർ
മൊറോക്കോയിൽ ഭൂകമ്പത്തെ തുടർന്ന് അഭയാർഥികളായവർക്ക് കഴിയാൻ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഹോട്ടൽ വിട്ടുനൽകിയെന്ന വാർത്ത തള്ളി അധികൃതർ. മറാക്കിഷിലെ പ്രശസ്തമായ പെസ്താന സി.ആർ7 എന്ന ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർഥി ക്യാംപായി മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മറാക്കിഷ് ഹോട്ടൽ അഭയാർഥികൾക്കായി വിട്ടുനൽകിയിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രശസ്ത കായിക വെബ്സൈറ്റായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 'പുറത്തുവന്നത് തെറ്റായ വിവരമാണ്. ഇപ്പോൾ ഞങ്ങൾക്കുള്ള എല്ലാ ഉപഭോക്താക്കളും സാധാരണ റിസർവേഷൻ ചെയ്തിട്ടുണ്ട്'- ഹോട്ടൽ വക്താവ് പ്രസ്താവനയിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
😢 Cristiano Ronaldo’s hotel in Marrakesh, called The Pestana CR7 Marrakesh, is helping people who were hurt by the earthquake by giving them a safe place to stay.
— Akın (@ProudFede) September 9, 2023
It’s sad to see people and media unfairly judging and misunderstanding Ronaldo who is truly humble and always… pic.twitter.com/tjEQ5CDXBa
'പുഷ്‍പ 2' റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പുഷ്പ 2 ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 'പുഷ്പ 2: ദ റൂൾ' 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. അല്ലു അർജുനും റിലീസ് തിയതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പുഷ്പ 2: ദ റൂളിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാപ്രേമികൾ.
#Pushpa2TheRule on 15th AUG 2024 🔥 pic.twitter.com/jc8dmrb7kT
— Pushpa (@PushpaMovie) September 11, 2023
ബി.ടി.എസ് ഗ്രൂപ്പ് ലീഡർ കിം നാം ജൂണിന്റെ പിറന്നാൾ ആഘോഷിക്കാൻ ഓരുങ്ങി ആരാധകർ
ലോകപ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബാങ്തൻ സോണിയോഡൻ അഥവാ ബി.ടി.എസിലെ ലീഡർ ആർ.മം എന്ന് അറിയപ്പെടുന്ന കിം നാം ജൂണിന്റെ ജന്മദിനമാണ് സെപ്തംബർ 12. ട്വിറ്ററിൽ ബി.ടി.എസ് ആർമി ഇതിനോടകം ട്രെൻഡിംഗിൽ ഇടം പിടിച്ചിരിക്കുകയാണ്. പിറന്നാൾ ദിവസങ്ങളിൽ പ്രിയപ്പെട്ട ആരാധകർക്ക് വേണ്ടി ലെെവിൽ വരുന്ന താരത്തെ കാത്തിരിക്കുകയാണ് ആർമി.
Happy Birthday to our forever Leader RM! 🎂
— 7bts.update (@7btsupdates) September 11, 2023
TO ETERNITY WITH RM #RMDay #NamjoonDay#WeHealWithRM#OurPrideAndJoyRM#LifelsBetterWithRM#RMLivingHisWay#OurdWildFlowerRM#OurFlowerFieldRM#RMDay2023#OurTrendsertterRM#HappyRMDay pic.twitter.com/ANSHzXzdHA
ബിടിഎസിലെ ഏഴ് അംഗങ്ങളും നിര്‍ബന്ധിത സെെനീക സേവനത്തിലാണ്. ഇപ്പോൾ ബാൻഡിലെ ഓരോരുത്തരും വ്യക്തിഗത സംഗീത ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2025 ൽ അംഗങ്ങളുടെ തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.