എസ്.സി. സ്ലാപ്പ് ടുമോദി, കെജ്രിവാൾ ജീത്ത് ഗയ, നാഷണൽ ടെക്നോളജി ഡേ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
|ടൈംസ് മാഗസിൻ കവർചിത്രമായി ദീപിക പദുക്കോണിന്റെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ട്വിറ്ററിൽ വൈറലാണ്
നാഷണൽ ടെക്നോളജി ഡേ
എല്ലാ വർഷവും മേയ് 11നാണ് രാജ്യത്ത് നാഷണൽ ടെക്നോളജി ഡേ ആചരിക്കുന്നത്. 1998 മേയ് 11ന് ആദ്യമായി ആണവപരീക്ഷണം വിജയകരമായി നടത്തിയതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തത്. രാജസ്ഥാനിലെ പൊഖ്റാനിലായിരുന്നു പരീക്ഷണം. ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും നേട്ടങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. ടെക്നോളജി ഡെവലപ്മെൻറ് ബോർഡിന്റെ നേതൃത്വത്തിൽ ആചരിക്കുന്ന ദിനാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം 'സ്കൂൾ മുതൽ സ്റ്റാർട്ടപ്പ് വരെ-യുവമനസ്സുകളെ നവീകരിക്കാൻ പ്രചോദിപ്പിക്കൽ' എന്നതാണ്.
ഈ ദിനാചരണത്തിന്റെ ഭാഗമായി മഹീന്ദ്ര ഗ്രൂപ്പ് റൈസ് വിത്ത് ടെക് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. നാഷണൽ ടെക്നോളജി ഡേ, റൈസ് വിത്ത് ടെക് തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡിംഗാണ്.
എസ്.സി സ്ലാപ്പ് ടു മോദി, കെജ്രിവാൾ ജീത്ത് ഗയ
ഡൽഹി സർക്കാരും ലഫ്റ്റനൻറ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ കേന്ദ്രത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്. ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ലെന്ന് സുപ്രിംകോടതി ഭരണഘടന ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതോടെ കെജ്രിവാൾ ജീത്ത് ഗയ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിംഗാണ്. ഡൽഹി ഭരിക്കണമെങ്കിൽ ഡൽഹിയിലെ ജനങ്ങളുടെ മനസ്സ് കീഴടക്കണമെന്ന് ആംആദ്മി പാർട്ടി ഉപദേശിച്ചു.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭരിക്കാനുള്ള അവകാശമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെതാണ് വിധി. ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡൽഹി സർക്കാരിന് അധികാരമുണ്ട്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ലഫ്റ്റനൻറ് ഗവർണർ പ്രവർത്തിക്കേണ്ടത്. റവന്യൂ, ക്രമസമാധാന ചുമതലകൾ കേന്ദ്രസർക്കാരിൽ നിലനിൽക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. മോഡിയ്ക്ക് സുപ്രിംകോടതിയുടെ അടി എന്നർത്ഥം വരുന്ന എസ്.സി സ്ലാപ്പ് ടു മോദി എന്ന ഹാഷ്ടാഗും വിഷയത്തിൽ സജീവമായി പ്രചരിക്കുന്നുണ്ട്. സുപ്രിംകോർട്ട് എന്ന ഹാഷ്ടാഗും വൈറലാണ്.
സുപ്രിംകോർട്ട്, ഗവർണർ, അൺസ്റ്റോപ്പബിൾ ഏക്നാഥ്, ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര ശിവസേനയിലെ അധികാരത്തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമാണെന്ന് സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചത് സംബന്ധിച്ചുള്ള ട്വീറ്റുകളിലൂടെയും സുപ്രിംകോർട്ട് ഹാഷ്ടാഗുകൾ പ്രചരിക്കുന്നുണ്ട്. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദേശിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചത്. രാജിവെച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിച്ചേനെ.
അതേസമയം മുഖ്യമന്ത്രിയായി ഷിൻഡെ തുടരുന്ന വിഷയത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടപെട്ടില്ല. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതിയുടെ വിധി. ഗവർണർ എന്ന ഹാഷ്ടാഗും വൈറലാണ്. അന്ന് താൻ രാജിവെച്ച പോലെ ഏക്നാഥ് ഷിൻഡെയും രാജിവെക്കണമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം തലവൻ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടത്. എന്നാൽ വിധി തങ്ങൾക്ക് അനുകൂലമാണെന്നാണ് ഷിൻഡെ പക്ഷത്തിന്റെ വാദം. അൺസ്റ്റോപ്പബിൾ ഏക്നാഥ് എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.
മഹീന്ദ്ര
മഹീന്ദ്രയെന്ന ഹാഷ്ടാഗും ഇന്ന് ട്രെൻഡിംഗാണ്. ബുക്ക് ചെയ്ത് കൂടുതൽ കാലം കാത്തിരിക്കേണ്ടിവരുന്ന പത്ത് എസ്.യു.വികളിൽ മഹീന്ദ്ര ഥാറാണ് ഒന്നാമത്. മഹീന്ദ്ര സ്കോർപിയോ രണ്ടാമതാണ്. ടൊയോട്ട ഹൈറൈഡർ, മഹീന്ദ്ര എക്സ്യുവി 700, മാരുതി സുസുകി ബ്രെസ്സ, ഹ്യൂണ്ടായ ക്രെറ്റ, ഹ്യൂണ്ടായ് വെന്യൂ, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, കിയാ സെൽടോസ്, ടാറ്റാ നെക്സൺ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ക്വീൻ ഡി.പി
ടൈംസ് മാഗസിൻ കവർചിത്രമായി ദീപിക പദുക്കോണിന്റെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ട്വിറ്ററിൽ വൈറലാണ്. ദീപിക പദുക്കോൺ, ക്വീൻഡിപി എന്നീ ഹാഷ്ടാഗുകളാണ് ഈ ട്വീറ്റുകളിലുള്ളത്.
എസ്എസ്ആർ ലാസ്റ്റ്ടൈം ഇൻ സിനിമാസ്
സുശാന്ത് സിംഗ് രജപുതിന്റെ സിനിമ എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറി നാളെ തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിൽ എസ്എസ്ആർ ലാസ്റ്റ്ടൈം ഇൻ സിനിമാസ് എന്ന ഹാഷ്ടാഗ് വൈറലാണ്. 2016 സെപ്തംബർ 30 നാണ് ചിത്രം നേരത്തെ റിലീസ് ചെയ്തിരുന്നത്.