ആര്യനെ റോസ്റ്റ് ചെയ്ത എൽവിഷ് യാദവ് ലഹരിക്കേസിൽ, ഇന്ത്യൻ 2- ഹിന്ദുസ്ഥാനി 2; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
|കമൽഹാസന്റെ ഇന്ത്യൻ 2വിന് ഹിന്ദിയിൽ ഹിന്ദുസ്ഥാനി 2 എന്നാണ് പേരിട്ടിരിക്കുന്നത്
ആര്യൻ ഖാനെ റോസ്റ്റ് ചെയ്ത യൂട്യൂബർ എൽവിഷ് യാദവും കൂട്ടാളികളും ലഹരിക്കേസിൽ കുടുങ്ങിയ സംഭവം, കമൽ ഹാസനും ശങ്കറും ഒന്നിച്ച ഇന്ത്യന്റെ രണ്ടാം ഭാഗം 'ഇന്ത്യൻ 2', അഫ്ഗാനിസ്ഥാൻ- നെതർലൻഡ് ലോകകപ്പ് മത്സരം തുടങ്ങിയവയാണ് ഇന്നത്തെ ട്വിറ്റർ (എക്‌സ്) ട്രെൻഡിംഗുകൾ.
എൽവിഷ് യാദവ്
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ കുടുങ്ങിയപ്പോൾ റോസ്റ്റ് ചെയ്ത് നിർത്തിപ്പൊരിച്ചയാളാണ് എൽവിഷ് യാദവ്. എന്നാൽ എൽവിഷ് യാദവിനും അദ്ദേഹത്തിന്റെ അഞ്ച് കൂട്ടാളികൾക്കുമെതിരെ ലഹരിക്കേസിൽ കുറ്റപത്രം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുകയാണ്. രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
എഫ്ഐആർ പ്രകാരം 20 മില്ലി പാമ്പിന്റെ വിഷം, ഒമ്പത് വിഷപ്പാമ്പുകൾ (അഞ്ച് മൂർഖൻ, ഒരു പെരുമ്പാമ്പ്, ഒരു ഇരട്ടത്തലയൻ, ഒരു റാറ്റ് സനൈക്ക്) എന്നിവ അവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡാൻസ് പാർട്ടികളിൽ ഇവർ പാമ്പിനെയും പാമ്പുവിഷത്തെയും ഉപയോഗിക്കുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യൻ 2 - ഹിന്ദുസ്ഥാനി 2
ഉലകനായകനും കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിച്ച ചിത്രമാണ് ഇന്ത്യൻ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ്. ഇന്ത്യൻ 2 എന്നാണ് ചിത്രത്തിന് പേര്. എന്നാൽ ഹിന്ദിയിൽ ഹിന്ദുസ്ഥാനി 2 എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് പിന്നണിക്കാർ. സോണി മ്യൂസിക് ഇന്ത്യ ചാനലിൽ ഹിന്ദുസ്ഥാനി 2, സോണി മ്യൂസിക് സൗത്തിൽ ഇന്ത്യൻ 2 എന്നുമാണ് തലക്കെട്ട്.
ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഇന്ത്യൻ 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയിരുന്നു. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലിംസ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്.
കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്‌നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.
ഡച്ചുകാർ ഠിം; അഫ്ഗാന് ഏഴു വിക്കറ്റ് വിജയം
ക്രിക്കറ്റ് ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം. ഡച്ച് പടയെ ഏഴ് വിക്കറ്റിനാണ് ടീം തോൽപ്പിച്ചത്. ഓറഞ്ച് പട മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം ടീം 31.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. മറികടന്നു. റഹ്‌മത് ഷാ(52), നായകൻ ഹസ്തുല്ലാഹ് ഷാഹിദി(56) എന്നിവരുടെ അർധസെഞ്ച്വറി മികവിൽ ടീം 181 റൺസ് നേടുകയായിരുന്നു. ഓപ്പണർമാരായ റഹ്‌മാനുല്ലാഹ് ഗുർബാസും (10), ഇബ്രാഹിം സദ്‌റാനും (20) അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തിയിരുന്നത്. ഗുർബാസ് വാൻ ബീകിന്റെ പന്തിൽ സ്‌കോട്ട് എഡ്വേർഡിനും സറ്ദാൻ മെർവിന്റെ പന്തി റോലോഫിനും ക്യാച്ച് നൽകുകയായിരുന്നു. റഹ്‌മത് ഷായെ സാഖിബ് സുൽഫിഖർ സ്വന്തം ബൗളിംഗിൽ പിടികൂടി. ഷാഹിദിയും ഒമർസായിയും പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സിനെ ചെറിയ സ്‌കോറിൽ അഫ്ഗാൻ ചുരുട്ടിക്കെട്ടിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓറഞ്ച് പട 46.3 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസാണെടുത്തിരുന്നത്. തകർപ്പൻ ഫീൽഡിംഗും ബൗളിംഗുമാണ് നെതർലൻഡ്‌സിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഓപ്പണർ വെസ്‌ലി ബാരെസി മുജീബ് റഹ്‌മാന്റെ മുമ്പിൽ എൽബിഡബ്ല്യൂവിൽ കുരുങ്ങിയപ്പോൾ ശേഷം നാലു താരങ്ങൾ റണ്ണൗട്ടായി. മാക് ഒഡൗണ് (42), കോളിൻ അക്കർമാൻ (29), ടോപ് സ്‌കോററർ സിബ്രാൻഡ് എൻഗെൽബ്രെച്ച്റ്റ് (58), നായകനും വിക്കറ്റ് കീപ്പറുമായി സ്‌കോട്ട് എഡ്വേർഡ് (0) എന്നിവരാണ് റണ്ണൗട്ടായത്.
മൂന്നു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് നബി മികച്ച പ്രകടനം കാഴ്ചവെച്ചു. ബാസ് ഡെ ലീഡിനെയും ലോഗൻ വാൻ ബീകിനെയും താരം ഇക്രാമിന്റെ കൈകളിലെത്തിച്ചപ്പോൾ പൗൾ വാൻ മീകേരൻ എൽബിഡബ്ല്യൂവായി പുറത്തായി. നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി. സാഖിബ് സുൽഫിക്കറിനെയും റോലോഫിനെയുമാണ് പുറത്താക്കിയത്. ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.
ജംഗ് കുക്ക്
ബിടിഎസിലെ ജംഗ് കുക്കിന്റെ പുതിയ സംഗീത ആൽബമായ ഗോൾഡൻ ചരിത്രം കുറിച്ചു. ഹൻറ്റിയോ ചരിത്രത്തിൽ ആദ്യ ദിവസ വിൽപ്പനയിൽ രണ്ട് മില്യൺ കടന്നിരിക്കുകയാണ് ഈ ആൽബം.
ElvishYadav accused in drug case, Indian 2- Hindustani 2; Today's Twitter Trends…