India
മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചവരിൽ പിഞ്ചുകുഞ്ഞും;ആകെ രോഗികളുടെ എണ്ണം 32
India

മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചവരിൽ പിഞ്ചുകുഞ്ഞും;ആകെ രോഗികളുടെ എണ്ണം 32

Web Desk
|
11 Dec 2021 3:30 AM GMT

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം ഏഴുകേസുകൾ; ധാരാവിയിലെ ഒരാൾക്ക് രോഗം

മഹാരാഷ്ട്രയിൽ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ മുംബൈയിലും ബാക്കി നാലു കേസുകൾ പിംപ്രി ചിഞ്ച് വാഡ് മുൻസിപ്പൽ കോർപറേഷനിലുമാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 17 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഇതുവരെ 32 പേർക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു.

മുംബൈയിലെ ഒമിക്രോൺ സ്ഥിരീകരിച്ചവർ ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവങ്ങളിൽ നിന്നെത്തിയവരാണ്. ഇതിലൊരാൾ ധാരാവി ചേരിയിലാണ് താമസിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണിത്. ടാൻസാനിയയിൽ നിന്നെത്തിയ 48 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഏഴുപേരിൽ നാല് രോഗികൾ പൂർണമായും വാക്‌സിനെടുത്തവരും ഒരു രോഗി ഒരു ഡോസ് വാക്‌സിൻ എടുത്തവരുമാണ്. ഇവരിൽ നാല് പേർക്ക് രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മറ്റ് മൂന്നുപേർക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടായതായും അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിൽ 17 കേസുകളും രാജസ്ഥാനിൽ ഒമ്പത് കേസുകളും ഗുജറാത്ത്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ യഥാക്രമം മൂന്ന്, രണ്ട്, ഒന്ന് കേസുകളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Similar Posts