India
രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു, പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ; നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം
India

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു, പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ; നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം

Web Desk
|
24 Aug 2022 6:29 AM GMT

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും. ടോൾ നൽകാത്ത വാഹന ഉടമയ്‌ക്കെതിരെ നിയമ നടപടിക്ക് വ്യവസ്ഥ കൊണ്ടുവരാനും പുതിയ ബില്ല് കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ടോൾ പ്ലാസകൾ ഇല്ലാതാകുന്നതോടൊപ്പം ഫാസ്റ്റ് ടാഗുകൾ ഇല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ദേശീയപാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴിയായിരിക്കും ഇനി മുതൽ ടോൾ പിരിവ് നടത്തുക. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഇതുപ്രകാരം വാഹന കമ്പനികൾ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ തന്നെ വാഹനത്തിൽ വേണ്ടിവരും. ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ രാജ്യത്ത് നടക്കുന്നതായി വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു.

Similar Posts