India
അദ്ദേഹത്തിന്റെ മൂക്കിന് താഴെനിന്ന് 50 എം.എൽ.എമാരെ എടുത്ത് ഞങ്ങൾ സർക്കാർ രൂപീകരിച്ചു; ഉദ്ദവ് താക്കറെയെ പരിഹസിച്ച് ഫഡ്‌നാവിസ്
India

''അദ്ദേഹത്തിന്റെ മൂക്കിന് താഴെനിന്ന് 50 എം.എൽ.എമാരെ എടുത്ത് ഞങ്ങൾ സർക്കാർ രൂപീകരിച്ചു''; ഉദ്ദവ് താക്കറെയെ പരിഹസിച്ച് ഫഡ്‌നാവിസ്

Web Desk
|
31 Dec 2022 4:55 AM GMT

ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യസർക്കാറിനെ അട്ടിമറിച്ചാണ് തങ്ങൾ ഭരണം പിടിച്ചതെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസ്.

നാഗ്പൂർ: മഹാരാഷട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തെ അട്ടിമറിച്ചാണ് തങ്ങൾ സർക്കാർ രൂപീകരിച്ചതെന്ന് തുറന്നു പറഞ്ഞ് ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്. ശിവസേനാ നേതാവും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെക്കുള്ള മറുപടിയിലാണ് ഫഡ്‌നാവിസിന്റെ പരാമർശം. ആദിത്യ താക്കറെയേയോ അദ്ദേഹത്തിന്റെ പിതാവ് ഉദ്ദവ് താക്കറെയേയോ തങ്ങൾ ഭയപ്പെടുന്നില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

32 വയസ് മാത്രമുള്ള തന്നെ സംസ്ഥാന സർക്കാർ ഭയപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസം ആദിത്യ താക്കറെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെപ്പോലും തങ്ങൾ ഭയപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തിരിച്ചടിച്ചു.

''ആദിത്യയുടെ പിതാവിനെപ്പോലും ഞങ്ങൾ ഭയപ്പെട്ടിട്ടില്ല. ശിവസേനയുടെ 50 എം.എൽ.എമാരെ അദ്ദേഹത്തിന്റെ മൂക്കിന് താഴെനിന്ന് എടുത്താണ് ഞങ്ങൾ സർക്കാർ രൂപീകരിച്ചത്. മുംബൈ കത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്, പക്ഷെ ഒരു തീപ്പെട്ടി പോലും കത്തിച്ചില്ല''-ഫഡ്‌നാവിസ് പറഞ്ഞു.

ശ്രീ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സെഷൻ വെള്ളിയാഴ്ച അവസാനിച്ചു. അടുത്ത സമ്മേളനം ഫെബ്രുവരി 27-ന് തുടങ്ങും.

Similar Posts