നാഗാലൻഡിൽ ബി.ജെ.പിയെന്ന് എക്‌സിറ്റ് പോൾ ഫലം, 'ത്രിപുരയിൽ സി.പി.എം തിരിച്ചുവരില്ല'; ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ
|മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകള്‍ ഇന്നും ട്വിറ്ററില്‍ നിറഞ്ഞുനിന്നു
'പിച്ചൈക്കാരൻ 2' വിജയ് ആന്റണി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ പുതിയ ചിത്രം 'പിച്ചൈക്കാരൻ 2' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 14 ചിത്രം റിലീസ് ചെയ്യുമെന്ന് വിജയ് ആൻണി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. 'ദുബായിൽ നിന്നുള്ള മാസ് പിച്ചൈക്കാരനെ കാണണോ? ഏപ്രിൽ 14-ന് അടുത്തുള്ള തിയേറ്ററുകളിലേക്ക് പോകൂ' എന്ന കുറിപ്പോടെയാണ് വിജയ് ആന്റണി സിനിമയുടെ റിലീസ് വിശേഷം പങ്കുവെച്ചത്. തമിഴ് പുതുവത്സര ദിനമാണ് ഏപ്രിൽ 14.
നാഗാലൻഡിൽ ബി.ജെ.പിയെന്ന് എക്‌സിറ്റ് പോൾ ഫലം; മേഘാലയയിൽ എൻ.പി.പി
നാഗാലൻഡിൽ ബി.ജെ.പി സഖ്യവും മേഘാലയയിൽ എൻ.പി.പിയും അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം. നാഗാലൻഡിൽ ആകെ 60 സീറ്റാണുള്ളത്. ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 35 മുതൽ 43 വരെ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. അതേസമയം ത്രിപുരയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ബി.ജെ.പി 36 മുതൽ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോൾ ഫലം. ഒൻപത് മുതൽ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും ആറ് മുതൽ പതിനൊന്ന് സീറ്റുമായി സി.പി.എം - കോൺഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്ന് സർവേ പ്രവചിക്കുന്നു
കശ്മീർ ഫയൽസിലെ അനുപം ഖേറിന്റെ കഥാപാത്രത്തിനിട്ടത് പിതാവിന്റെ പേര്
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് 'ദ കശ്മിർ ഫയൽസ്'. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപംഖേറിന് ചിത്രത്തിൽ അദ്ദേഹത്തിന്റെ പിതാവിന്റെ പേരായിരുന്നു നൽകിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവേക് അഗ്നിഹോത്രി. അനുപം ഖേറിന്റെ പിതാവിന്‍റെ പേര് പുഷ്‌കർനാഥ് ഖേർ എന്നാണ്. ചിത്രത്തിൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്റെ പേര് പുഷ്‌കർനാഥ് പണ്ഡിറ്റ് എന്നാണ്.
ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണമെന്ന് എക്‌സിറ്റ് പോൾ
ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണമെന്ന് എക്‌സിറ്റ് പോൾ. ബി.ജെ.പി 36 മുതൽ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോൾ ഫലം. ഒൻപത് മുതൽ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും ആറ് മുതൽ പതിനൊന്ന് സീറ്റുമായി സി.പി.എം - കോൺഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്ന് സർവെ പ്രവചിക്കുന്നത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ
മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. ഇന്നലെ ചോദ്യംചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സത്യേന്ദർ ജയ്‌നിനുശേഷം അറസ്റ്റിലാകുന്ന ആംആദ്മി മന്ത്രി സഭയിലെ രണ്ടാമത്തെയാളാണ് മനീഷ് സിസോദിയ.
ഉമേഷ് പാൽ കൊലപാതകം; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചുവീഴ്ത്തി പൊലീസ്
ഉമേഷ് പാൽ കൊലക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തി യുപി പൊലീസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. അർബാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് പൊലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ ഓപ്പറേഷനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് വെടിവെച്ചത്.
മാനസികപീഡനം: ഡോ.പ്രീതി മരണത്തിനു കീഴടങ്ങി
നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) അഞ്ച് ദിവസത്തോളം മരണത്തോട് മല്ലിട്ട് ഡോ.പ്രീതിയെന്ന മെഡിക്കൽ വിദ്യാർഥിനി ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. രണ്ടാം വർഷ പി.ജി വിദ്യാർഥിയായ പ്രീതി അവിടുത്തെ ഡോക്ടർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വാഷ്‌റൂമിൽ പോകാൻ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു പ്രീതിയുടെ പരാതി