വോട്ടെണ്ണല്‍; ബെംഗളൂരുവിൽ നിരോധനാജ്ഞ, ഗതാഗത നിയന്ത്രണം
|ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച ഉച്ചക്ക് 12 വരെയാണ് നിരോധാനാജ്ഞ
ബെംഗളൂരു: വോട്ടെണ്ണൽ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശനിയാഴ്ച ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തുമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച ഉച്ചക്ക് 12 വരെയാണ് നിരോധാനാജ്ഞ. മദ്യവില്പനയും നിരോധിച്ചിട്ടുണ്ട്.
#KarnatakaElectionResults | Security arrangements tightened ahead of counting of votes for the 224 seats in the Karnataka Legislative Assembly elections held on May 10.
— ANI (@ANI) May 13, 2023
Visuals from Mount Carmel College and St. Joseph's College counting centres in Bengaluru. pic.twitter.com/m8DNikK6Jd
വോട്ടെണ്ണലിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.വോട്ടെണ്ണൽ കേന്ദ്രങ്ങളായ ബെംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിലും സെന്റ് ജോസഫ് കോളേജിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും പൊലീസ് പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.ശനിയാഴ്ച രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍.
സെന്റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂൾ, വിട്ടൽ മല്യ റോഡിലെ കോമ്പോസിറ്റ് പിയു കോളേജ്, പ്ലേസ് റോഡിലെ മൗണ്ട് കാർമൽ കോളേജ്, ബസവനഗുഡി നാഷണൽ കോളേജ്, ദേവനഹള്ളിയിലെ ആകാശ് ഇന്റര്‍നാഷണൽ സ്കൂൾ, സെന്റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂൾ, കമ്പോസിറ്റ് പിയു കോളേജ്, വിട്ടൽ മല്യ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
സിദ്ധലിംഗയ്യ സർക്കിൾ RRMR, കസ്തൂർബ റോഡ്, ക്വീൻ സർക്കിൾ മുതൽ സിദ്ധലിംഗയ്യ സർക്കിൾ വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴി പോകുന്നവര്‍ ലാവെല്ലെ റോഡ് എംജി റോഡ് എന്നിവ വഴി പോകണം. ആർആർഎംആർ റോഡിലും കസ്തൂർബ റോഡിലും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം.