India
Trinamool Congress and BJP workers clashed in West Bengal
India

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

Web Desk
|
17 Jun 2023 10:14 AM GMT

സംഘർഷത്തിൽ കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സാഹേബ് ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നാമനിർദേശ പത്രികയുടെ സൂക്ഷമ പരിശോധനക്കിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കേന്ദ്രമന്ത്രി നിശിദ് പ്രവാണി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എന്നാൽ ആക്രമണത്തിൽ അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഏറ്റിട്ടുണ്ടോയെന്നതിനെ കുറിച്ച് വ്യക്തതയില്ല. തദ്ദേഹശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ വിവിധയിടങ്ങളിലായി വലിയ രീതിയിലുള്ള സംഘർഷം തുടരുന്ന സാഹചര്യമുണ്ട്. നാല് പേരാണ് ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രിയും ഗവർണറുമുൾപ്പെടെയുള്ള സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ അവിടെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

സിപിഎം, ഇന്ത്യൻസെക്യുലർ ഫോഴ്‌സ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ബംഗാളിലെ ഭംഗർ, ചോപ്ര, നോർത്ത് ദിനജ് പൂർ എന്നിവിടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിലാണ് 4 പേർ കൊല്ലപ്പെട്ടത്. ബംഗാളിലെ വിവിധ മേഖലകളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. അക്രമം വ്യാപകമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

ബംഗാൾ ഗവർണർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ബംഗാളിലെ ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. സംസ്ഥാനത്ത് . ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുഖ്യ കക്ഷിയായ ബംഗാളിൽ ബിജെപിയാണ് പ്രധാന എതിരാളി.

Similar Posts