India
തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം; ​ഗുരുതരാവസ്ഥയിൽ
India

തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം; ​ഗുരുതരാവസ്ഥയിൽ

Web Desk
|
27 Dec 2022 11:58 AM GMT

ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം. തിങ്കളാഴ്ച രാത്രി കൊൽക്കത്തയിലെ ​ഗാരിയയിലാണ് സംഭവം.

രാജ്പുർ-സോനാർപുർ മുനിസിപാലിറ്റിയിലെ ജയ് ഹിന്ദ് വാഹിനി മുൻ അധ്യക്ഷൻ സുഖ്ദേവ് പുരോകൈത് ആണ് ആക്രമണത്തിന് ഇരയായത്. ​ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി കടയടച്ച് വീട്ടിലേക്ക് പോകവെ പാർട്ടിയിലെ എതിരാളികൾ ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുന്നത് കണ്ട സുഖ്ദേവിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറ്റൊരു നേതാവായ സമരേഷ് സാഹയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts