India
Tripura Election

ത്രിപുര തെരഞ്ഞെടുപ്പ്

India

ത്രിപുരയില്‍ ചാഞ്ചാട്ടം; ബി.ജെ.പി താഴേക്ക്, സി.പി.എം-കോണ്‍ഗ്രസ് സഖ്യം രണ്ടാമത്

Web Desk
|
2 March 2023 4:08 AM GMT

നേരത്തെ 40 സീറ്റുകളില്‍ ലീഡ് ചെയ്ത ബി.ജെ.പി ഇപ്പോള്‍ 28 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്

അഗര്‍ത്തല: ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന ബി.ജെ.പിയുടെ ലീഡ് നില കുറയുന്നു. നേരത്തെ 40 സീറ്റുകളില്‍ ലീഡ് ചെയ്ത ബി.ജെ.പി ഇപ്പോള്‍ 28 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. തുടക്കത്തില്‍ ചിത്രത്തിലില്ലാതിരുന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിപ്ര മോഥ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്‍പതു സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ ലീഡ് ആറു സീറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി താഴെപ്പോയിരുന്നില്ല. ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരുന്നു. ടിപ്ര മോഥ പാര്‍ട്ടിയായിരുന്നു തൊട്ടുപിന്നില്‍. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എക്‌സിറ്റ് പോളുകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. മൂന്ന് സംസ്ഥാനങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഘാലയിലെ കിഴക്ക് പടിഞ്ഞാറൻ ഖാസി ഹിൽസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

35 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് 2018ലാണ് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 36 സീറ്റുകളില്‍ ബി.ജെ.പിക്ക് വിജയിക്കാനായി. 16 സീറ്റുകളില്‍ മാത്രമാണ് ഇടതിന് നേട്ടം കൊയ്യാനായത്.

Similar Posts